ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് സീസണിലെ ആദ്യ തോൽവി. ക്രിസ്റ്റൽ പാലസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചാംപ്യൻമാർ പരാജയപ്പെട്ടത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ പാലസ് ലിവർപൂളിനെ ഞെട്ടിച്ചു. ഇസമായില സാർ ആയിരുന്നു പാലസിനായി ഗോൾ നോടിയത്. തുടർന്ന് ലിവർപൂൾ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ മടക്കാനായില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി ലിവർപൂൾ മത്സരം കൂടുതൽ ആവേശം നിറഞ്ഞതാക്കി. മത്സരം പുരോഗമിക്കവേ 87ാം മിനിറ്റിൽ പകരക്കാരനായി വന്ന ഫെഡറിക്കോ കിയേസയുടെ ഗോളിൽ ലിവർപൂൾ സമനില നേടി.
തുടർന്ന് വിജയത്തിനും മൂന്ന് പോയിന്റിനുമായി ഇരു ടീമുകളും ഇരമ്പിക്കളിച്ചെങ്കിലും വിജയം സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പാലസ് എടുത്ത ത്രോ ഇൻ ലിവർപൂൾ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പാലസ് ഡിഫൻഡർ മാർക് ഗുഹി ബോക്സിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന എഡ്ഡി എൻകെറ്റിയക്ക് മറിച്ചു നൽകി. തുടർന്ന് മാർക് ഗുഹിയുടെ പാസ് നെഞ്ചിൽ സ്വീകരിച്ച എൻകെറ്റിയ തൊടുത്ത ഷോട്ട് ലിവർപൂൾ കീപ്പർ അലിസണെ മറികടന്ന് വലയിലേക്ക് കയറി. സ്കോർ പാലസ് 2 ലിവർപൂൾ 1.
മത്സരം പരാജയപ്പെട്ടാലും ആറ് മത്സരങ്ങളിൽ 15 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇന്നത്തെ വിജയത്തോടെ പാലസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് കളികളിൽ നിന്ന് 12 പോയിന്റാണ് പാലസിനുള്ളത്. ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് പാലസ്.
Liverpool suffered their first defeat of the season, losing 2-1 to Crystal Palace at Selhurst Park. Ismaïla Sarr scored the opening goal in the 9th minute, giving Palace an early lead. Despite intense pressure, Liverpool struggled to break down Palace's defense in the first half. Federico Chiesa equalized for Liverpool in the 87th minute, but Eddie Nketiah sealed the win with a dramatic 97th-minute goal, capitalizing on a long throw-in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."