കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ
ദോഹ: കാനഡയിൽ നിന്ന് രക്ഷപ്പെട്ട ഒരു പ്രധാന പിടികിട്ടാപ്പുള്ളി മൂന്ന് വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ ഖത്തറിൽ പിടിയിലായി. ഇന്റർപോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവിട്ടിട്ടില്ല. റാബിഹ് അൽഖലീൽ (38) എന്ന വ്യക്തിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതിക്കായുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിൽ കൊലപാതക കേസിന്റെ വിചാരണക്കിടെ ജയിലിൽ നിന്ന് അൽഖലീൽ രക്ഷപ്പെട്ടിരുന്നുവെന്ന് ഇന്റർപോൾ വെളിപ്പെടുത്തി. ഇയാളെ കാനഡയിലേക്ക് തിരികെ അയക്കുന്നതുവരെ ഖത്തറിൽ കസ്റ്റഡിയിൽ വെക്കുമെന്നും ഇന്റർപോൾ സ്ഥിരീകരിച്ചു.
ഖത്തർ ആഭ്യന്തര മന്ത്രാലയം, റോയൽ കനേഡിയൻ മൗണ്ടഡ് പൊലിസ് (RCMP), ദോഹയിലെയും ഓട്ടാവയിലെയും ഇന്റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോകൾ, ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്‌സസ് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ലെയ്‌സൺ ഓഫീസർമാർ, RCMP ഫെഡറൽ പൊലിസിംഗ് പസഫിക് റീജിയൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ അറസ്റ്റെന്ന് ഇന്റർപോൾ അറിയിച്ചു.
A high-profile fugitive who escaped from Canada has been apprehended in Qatar after evading capture for three years. Interpol confirmed the arrest, but the Qatari Ministry of Interior has not released an official statement regarding the matter. The details surrounding the fugitive's identity and the reasons for their escape from Canada remain unclear.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."