ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ
കൊച്ചി: ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തിയ നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലിസിന്റെ പിടിയിലായി. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിൽ എത്തിച്ച് എംഡിഎംഎ വിൽപ്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇവരുടെ കൈവശം 41.56 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പാലാരിവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ അബ്ദുൾ സലാമിന്റെ മേൽനോട്ടത്തിൽ കൊച്ഛി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ഇവരെ പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The Palarivattom police in Kochi have apprehended a Nepalese national and a woman, both suspected of carrying narcotics, based on a tip-off received by Kochi City Police Commissioner Putta Vimaladitya. The duo, who arrived from Bengaluru, was found in possession of chemical intoxicants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."