HOME
DETAILS

കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ

  
Web Desk
September 27, 2025 | 2:00 PM

high-tech cheating in kerala psc exam youth nabbed in kannur

കണ്ണൂർ:  കേരള പൊതു സർവീസ് കമ്മിഷൻ (പിഎസ്സി) സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥിയെ പി.എസ്.സി പരീക്ഷ വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദ് (29) ആണ് അറസ്റ്റിലായത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തി, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ ലഭിക്കുന്ന രീതിയിലായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് ഉദ്യോ​ഗാർത്ഥിയിടെ വിജിലൻസ് പിടികൂടിയത്.

പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം ഉയർന്നതോടെ പി.എസ്.സി വിജിലൻസ് വിഭാഗം നേരത്തെ തന്നെ ഇയാളെ നിരീക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ പരീക്ഷാ സമയത്ത് വിശദ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തായത്. മൈക്രോ ക്യാമറയിലൂടെ തൽക്ഷണം ചോദ്യങ്ങൾ പുറത്തേക്ക് അയച്ച് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിച്ച് പരീക്ഷ എഴുതുകയായിരുന്നു.

പരിശോധനയ്ക്കിടെ സഹദ് പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വിവരം അറിഞ്ഞ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പി.എസ്.സി വിജിലൻസ് വിഭാഗം ഇത്തരം ക്രമക്കേടുകൾ തടയാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു.

 

 

In Kannur, a youth named Muhammad Sahad was caught cheating in a PSC Secretariat Office Assistant exam using a micro camera hidden in his shirt collar and a Bluetooth headset to receive answers. The PSC Vigilance Wing detained him after he attempted to flee, and police are investigating.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  8 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  8 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  8 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  8 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  9 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  9 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  9 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  9 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  9 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  9 days ago