HOME
DETAILS

'ഹൃദയഭേദകം'; കരൂര്‍ ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി വിജയ്

  
Web Desk
September 27 2025 | 18:09 PM

tvk president and actor vijay expresses condolences over the karur tragedy

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ടിവികെ പ്രസിഡന്റും, നടനുമായ വിജയ്. അപകടത്തില്‍ ബാധിക്കപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ പങ്കുചേരുന്നതായും, അങ്ങേയറ്റം ഹൃദയഭേദകമായ വാര്‍ത്തകളാണ് അറിയുന്നതെന്നും വിജയ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും വിജയ് എക്‌സില്‍ കുറിച്ചു.

'' ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചത്. പറയാന്‍ സാധിക്കാത്തത്ര വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. 

കരൂര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടെ നമ്മുടെ സഹോദരീ-സഹോദരന്‍മാരുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു,' വിജയ് കുറിച്ചു.

രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

അതിനിടെ കരൂരില്‍ വിജയ് നടത്തിയ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിവിധ ആശുപത്രികളിലായി 58 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ധനസഹായം പ്രഖ്യാപിച്ചു

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം നല്‍കുമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. അപകടത്തിന് പിന്നാലെ ഡിഎംകെ മന്ത്രിമാര്‍ കരൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇന്ന് രാത്രി തന്നെ സംഭവ സ്ഥലത്തെത്തുമെന്നാണ് വിവരം. ഡിഎംകെ മന്ത്രിമാരുടെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനങ്ങള്‍ കൂട്ടമായെത്തി, മഹാദുരന്തമായി ദളപതിയുടെ യാത്ര

അതിനിടെ പ്രതീക്ഷിച്ചതിനേക്കാള്‍ ആറിരട്ടി ജനങ്ങള്‍ പരിപാടി നടക്കുന്ന ഇടത്തേക്ക് ഇരച്ചെത്തിയതാണ് അപകട കാരണമെന്നാണ് സൂചന. പതിനായിരും ആളുകള്‍ക്കുള്ള അനുമതിയാണ് ജില്ല ഭരണകൂടം നല്‍കിയതെങ്കിലും അറുപതിനായിരം പേര്‍ എത്തിയെന്നാണ് പ്രാഥമിക വിവരം. ഇത് രണ്ട് ലക്ഷത്തിനടുത്ത് ജനങ്ങള്‍ സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വിജയ് പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടം ഇടിച്ചുകയറിയതാണ് തിരക്കിന് കാരണമായത്. ബഫര്‍ സോണുകളുടെ അഭാവവും പ്രവര്‍ത്തകര്‍ ആളുകളെ മുന്നോട്ട് തള്ളിയതും സ്ഥിതി വഷളാക്കി. ദുരന്തം നടന്ന സ്ഥലത്തേക്ക് തിരക്ക് കാരണം ആംബുലന്‍സുകള്‍ക്ക് എത്താന്‍ പ്രയാസമായിരുന്നു, പ്രവര്‍ത്തകര്‍ മനുഷ്യ ചങ്ങല രൂപീകരിച്ചാണ് പരുക്കേറ്റവരെ രക്ഷിച്ചത്.

അപകടം നടന്നതിന് തൊട്ടുപിന്നാലെ വിജയ് പ്രസംഗം നിര്‍ത്തിവെച്ച് ആളുകളോട് ശാന്തരാകാനും ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാനും അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 
ബോധരഹിതരായവര്‍ക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കുകയും പൊലിസിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

tvk president and actor vijay expresses condolences over the karur tragedy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം 

National
  •  6 hours ago
No Image

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി

latest
  •  6 hours ago
No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  6 hours ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി

National
  •  6 hours ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  6 hours ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  7 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  7 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  7 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  7 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  7 hours ago