HOME
DETAILS

നിസാരമായി കാണരുത്... വിറ്റാമിന്‍ ഡിയുടെ കുറവ് സപ്ലിമെന്റുകള്‍ ഇല്ലാതെ തന്നെ പരിഹരിക്കാം- അതിനായി ഈ  രീതികള്‍ പിന്തുടര്‍ന്നാല്‍ മതി

  
LAILA
September 26 2025 | 01:09 AM

Fix Vitamin D Deficiency Naturally No Supplements Needed

വിറ്റാമിന്‍ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്‌നമായി തന്നെ മാറിയിരിക്കുകയാണ്. ശരീരത്തിലെ ഒരു കുറവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍, ഈ കുറവ് ഒഴിവാക്കേണ്ടത് പ്രധാനം തന്നെയാണ്. എന്നാല്‍ ഒരിക്കലും ഇതിനായി ഒരു ഡോക്ടറെ സമീപിക്കാതെ സപ്ലിമെന്റുകള്‍ കഴിക്കരുത്. അത് ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായി നിങ്ങള്‍ ചെയ്യേണ്ടത് വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണ്. ഇത് കൂടുതല്‍ ഗുണം ചെയ്യുക.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്. പക്ഷേ മിക്ക ആളുകളിലും ഇതിന്റെ കുറവുണ്ട്. അസ്ഥികളെ ശക്തിപ്പെടുത്തുന്നതില്‍ മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും നല്ല മാനസികാവസ്ഥ നിലനിര്‍ത്തുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളില്‍ ഓഫിസിലോ വീട്ടിലോ ദീര്‍ഘനേരം ചെലവഴിക്കുന്നതും സൂര്യപ്രകാശത്തിന്റെ അഭാവം, ഭക്ഷണശീലങ്ങളിലെ അശ്രദ്ധ എന്നിവ കാരണവും ശരീരത്തിന് വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവപ്പെടാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മറികടക്കാന്‍ ആളുകള്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഡോക്ടറെ സമീപിക്കാതെ ഈ മരുന്നുകള്‍ കഴിക്കുന്നത് ദോഷം ചെയ്യുന്നതാണ്. അതിനാല്‍, വിറ്റാമിന്‍ ഡി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികള്‍ എന്താണെന്നു നമുക്ക് നോക്കാം.

Fix Vitamin D Deficiency Naturally.jpg
 
സൂര്യപ്രകാശം

വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവികവും എളുപ്പവും ഫലപ്രദവുമായ ഒരു മാര്‍ഗം സൂര്യപ്രകാശമാണ്. സൂര്യന്റെ UV-B രശ്മികള്‍ ഏല്‍ക്കുമ്പോള്‍ നമ്മുടെ ചര്‍മം സ്വാഭാവികമായി വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

ശരിയായ സമയം: രാവിലെ 10 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിലുള്ള സൂര്യപ്രകാശമാണ് ഏറ്റവും ഗുണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നത്. കാരണം ഈ സമയത്താണ് UVB രശ്മികളുടെ തീവ്രത ഏറ്റവും കൂടുതലായിരിക്കുന്നത്.

എത്ര സമയം സൂര്യപ്രകാശം ഏല്‍ക്കണം
 ദിവസവും ഏകദേശം 15-20 മിനിറ്റ് സമയമെങ്കിലും സൂര്യപ്രകാശം ഏല്‍ക്കണം.

എങ്ങനെ
 നിങ്ങളുടെ ശരീരത്തിൻറെ വലിയ ഭാഗങ്ങളിലെല്ലാം സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് കൈകള്‍, കാലുകള്‍, പുറം, മുഖം എന്നിവയൊക്കെയും. മാത്രമല്ല, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ സൂര്യതാപമേല്‍ക്കുന്നതും ഒഴിവാക്കേണ്ടത് പ്രധാനമാണ്.

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണക്രമം
വിറ്റാമിന്‍ ഡിയുടെ പ്രാഥമിക ഉറവിടം ഭക്ഷണക്രമമല്ലെങ്കിലും അതിന്റെ കുറവ് നികത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

VITAMIN FISH.jpg

മത്സ്യം

  കൊഴുപ്പുള്ള മത്സ്യം വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ്. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

മുട്ടയുടെ മഞ്ഞ
  വിറ്റാമിന്‍ ഡി മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളമായി കാണപ്പെടുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ ഡി മഞ്ഞക്കരുവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വെള്ളയിലല്ല എന്ന് ഓര്‍മിക്കുക.

ഫോര്‍ട്ടിഫൈഡ് ഫുഡുകള്‍
  ഇക്കാലത്ത് വിറ്റാമിന്‍ ഡി കൊണ്ട് ഫോര്‍ട്ടിഫൈഡ് ചെയ്ത നിരവധി ഭക്ഷണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അതായത് അവ പ്രത്യേകം ചേര്‍ത്തവയാണ്. പാല്‍, തൈര്, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍, മോര് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതാണ്.

കൂണ്‍

വിറ്റാമിന്‍ ഡിയുടെ ഒരേയൊരു പ്രകൃതിദത്ത സസ്യാഹാര സ്രോതസ്സാണ് കൂണ്‍. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ കൂണ്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

പതിവ് വ്യായാമം
വ്യായാമം നേരിട്ട് വിറ്റാമിന്‍ ഡി വര്‍ധിപ്പിക്കുകയില്ല. പക്ഷേ, പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വര്‍ധിപ്പിക്കുന്നതിലൂടെ ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. നല്ലൊരു ഒരു ജീവിതശൈലി നിങ്ങളുടെ മെറ്റബോളിസത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും വിറ്റാമിന്‍ ഡി പോലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ നന്നായി ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

exercises to help increase vitamin D.jpg

ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ 

 ജിമ്മില്‍ പോകുന്നതിനുപകരം, ഓട്ടം, സൈക്ലിംഗ്, അല്ലെങ്കില്‍ പാര്‍ക്കില്‍ നടക്കുക തുടങ്ങിയ ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇത് വ്യായാമത്തിന്റെയും സൂര്യപ്രകാശത്തിന്റെയും ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.

യോഗയും ധ്യാനവും  

സമ്മര്‍ദ്ദം ശരീരത്തിന് നല്ലതല്ല. കൂടാതെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുകയും ചെയ്യും. പതിവായി യോഗയും ധ്യാനവും ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനും സഹായിക്കുന്നു.

Vitamin D deficiency can har m your health. but it’s not always necessary to rely on supplements.. Simple lifestyle habits and natural methods can effectively boost your Vitamin D levels safely..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് അധിനിവേശ കശ്മീരിൽ അണയാത്ത പ്രതിഷേധം; മരണസംഖ്യ 9-ന് മുകളിൽ, ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ ശ്രദ്ധ തിരിക്കാൻ ശ്രമം

International
  •  2 days ago
No Image

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

crime
  •  2 days ago
No Image

സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ

International
  •  2 days ago
No Image

കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍

Kerala
  •  2 days ago
No Image

ബോട്ടുകളില്‍ അതിക്രമിച്ച് കയറി സായുധ സേന; ഫ്ലോട്ടില്ലകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

International
  •  2 days ago
No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  2 days ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  2 days ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  2 days ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  2 days ago