HOME
DETAILS

സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ ഓണററി ഡോക്ടറേറ്റ് Open AI സിഇഒ സാം ആൾട്ട്മാന്

  
Web Desk
September 27 2025 | 00:09 AM

Zayed University of Artificial Intelligence awards OpenAI CEO Sam Altman with first honorary doctorate

ദുബൈ: മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എം.ബി.ഇസെഡ്.യു.എ.ഐ) അതിന്റെ ആദ്യ ഓണററി ഡോക്ടറേറ്റ് നൽകി ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനെ ആദരിച്ചു. അബൂദബിയിലെ എം.ബി.ഇസെഡ്.യു.എ.ഐ ആസ്ഥാനത്ത് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പങ്കെടുത്ത ചടങ്ങിലായിരുന്നു ആദരം.

യഥാർത്ഥ ലോക സ്വാധീനമുള്ള ഉപകരണമെന്ന നിലയിൽ എ.ഐയ്ക്ക് ആൾട്ട്മാന്റെ സംഭാവനകൾക്കുള്ള ആദര സൂചകമായിട്ടായിരുന്നു ഓണററി ഡോക്ടറേറ്റ് സമർപ്പിച്ചത്. നിർമിത ബുദ്ധിയും നവീകരണവുമായി മുന്നേറാനുള്ള യു.എ.ഇയുടെ ദർശനവുമായി ആൾട്ട്മാന്റെ യാത്ര യോജിക്കുന്നുവെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.

 

പാചകം ചെയ്യാൻ എളുപ്പമുള്ള കുറിപ്പുകൾ മുതൽ പുസ്തക അവലോകനങ്ങൾ വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന ജനറേറ്റിവ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ആരംഭിച്ചതിലൂടെയാണ് ഓപൺ എ.ഐ സ്ഥാപകൻ കൂടുതൽ അറിയപ്പെട്ടത്. ബോട്ടിന് കവിതകൾ എഴുതാനും ഗിബ്ലി, ബാർബി ബോക്സ് ട്രെൻഡ് തുടങ്ങിയ വ്യത്യസ്ത ശൈലികളിൽ ഒരു വ്യക്തിയുടെ ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും.

അതേസമയം തന്നെ, കലാകാരന്മാരും നിരൂപകരും ചാറ്റ്ജിപിടി ഉപയോക്താക്കളും എ.ഐ ഉപയോഗത്തിന്റെ അതിരുകളെക്കുറിച്ച് ഒരേപോലെ ചർച്ച ചെയ്യുന്നുമുണ്ട്. സാങ്കേതിക വിദ്യ കലയെ ഏറ്റെടുക്കുന്നതിന്റെയോ, മാനസിക ചികിത്സകർക്ക് ബദലായി ഉപയോഗിക്കുന്നതിന്റെയോ അപകടം പോലുള്ള അനഭിലഷണീയതകൾ സംബന്ധിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

എന്നിരുന്നാലും, ഉപയോഗിക്കാൻ സൗജന്യമായ ബോട്ട് ഗവേഷണം, ദൈനംദിന അന്വേഷണങ്ങൾ, വേഗത്തിലുള്ള ഹ്രസ്വ പ്രതികരണങ്ങൾ എന്നിവ ലഭിക്കുമ്പോൾ ശരിക്കുമൊരു സഹായകമായി മാറുന്നു.

തൊഴിലാളി സമൂഹത്തിലോ, മുതിർന്നവരിലോ, മാത്രമല്ല, കുട്ടികൾക്കിടയിലും വ്യത്യസ്ത മേഖലകളിലുടനീളമുള്ള സാങ്കേതിക തരംഗം മുതലെടുക്കാൻ യു.എ.ഇ ശ്രമിക്കുന്നു. കിന്റർ ഗാർട്ടനിലെ കുട്ടികൾക്കായി പാഠ്യ പദ്ധതിയുടെ ഭാഗമായി എ.ഐ അവതരിപ്പിച്ച ആദ്യ രാജ്യമായി യു.എ.ഇ മാറിയ സന്ദർഭവും പ്രത്യേകം ഓർക്കേണ്ടതാണെന്ന് ഇതുസംബന്ധമായ പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.

 

രാജ്യങ്ങൾ സാങ്കേതിക വിദ്യയ്ക്കായി ഗവേണൻസ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, യു.എ.ഇ നിയമങ്ങൾ നിർമിക്കാൻ എ.ഐ ഉപയോഗിക്കുന്നു. ഈ വർഷം ആദ്യം, "യു.എ.ഇയിലെ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളെയും ഒരുമിച്ച് കൊണ്ടു വരുന്ന" റഗുലേറ്ററി ലെജിസ്ളേറ്റിവ് ഇന്റലിജൻസിനായി എമിറേറ്റ്സ് പുതിയൊരു പവേഡ് ഓഫിസ് പ്രഖ്യാപിച്ചുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞിരുന്നു.

Zayed University of Artificial Intelligence awards OpenAI CEO Sam Altman with first honorary doctorate

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  12 hours ago
No Image

സിവിൽ സപ്ലൈസ് അഴിമതി കേസിൽ സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രീം കോടതിയിൽ

Kerala
  •  12 hours ago
No Image

ടി-20യിലെ ധോണിയുടെ റെക്കോർഡും തകർത്തു; വീണ്ടും ചരിത്രമെഴുതി സഞ്ജു

Cricket
  •  14 hours ago
No Image

'നെയ്‌മർ ഒരു അതുല്യ പ്രതിഭയാണ്'; 2026 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തണമെന്ന് റൊണാൾഡോ

Football
  •  14 hours ago
No Image

എയിംസ് എവിടെ വേണം? വിവിധ ജില്ലകൾക്കായി നേതാക്കളുടെ അടിപിടി; തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് ആരോഗ്യമന്ത്രി

Kerala
  •  14 hours ago
No Image

ഫലസ്തീനെ അനുകൂലിച്ച് പ്രസം​ഗിച്ചു; പുറകെ അമേരിക്കൻ പ്രതികാര നടപടി; കൊളംബിയൻ പ്രസിഡന്റിൻ്റേ വിസ റദ്ദാക്കി

International
  •  15 hours ago
No Image

In- Depth Story: അമേരിക്കൻ രഹസ്യാന്വേഷണ വിഭാ​ഗത്തെ വട്ടം ചുറ്റിച്ച കുട്ടി ഹാക്കർ; വെർച്വൽ ലോകത്തെ പിടിച്ചു കുലുക്കിയ കുറ്റവാളിയിൽ നിന്ന് നായകയനിലേക്കുള്ള കെവിൻ മിട്നിക്കിൻ്റെ യാത്ര

crime
  •  15 hours ago
No Image

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മാവന് പിന്നിലെ അമ്മയും അറസ്റ്റില്‍

Kerala
  •  16 hours ago
No Image

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബൗളിം​ഗ് കുന്തമുന ബുംറയല്ലെന്ന് അശ്വിൻ

Cricket
  •  16 hours ago
No Image

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; പരാതിയിൽ ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാതെ പൊലിസ്, നിയമോപദേശം തേടും

Kerala
  •  17 hours ago


No Image

പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി: 'നാടകങ്ങൾ യാഥാർത്ഥ്യം മറയ്ക്കില്ല, ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല'

National
  •  17 hours ago
No Image

കൊച്ചിയിൽ കരുതൽ തടങ്കലിൽ നിന്ന് രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു; സുരക്ഷാ ജീവനക്കാരെ മർദിച്ച് മുങ്ങി

Kerala
  •  18 hours ago
No Image

31 വർഷങ്ങൾക്ക് ശേഷം പൂർവവിദ്യാർഥി സംഗമത്തിനെത്തി; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയ ദമ്പതികൾ പിടിയിൽ

crime
  •  18 hours ago
No Image

ട്രംപിന്റെ വിമർശകനെതിരെ കുരുക്ക് മുറുക്കി അമേരിക്ക; മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ വിർജീനിയ ഫെഡറൽ കോടതിയിൽ രണ്ട് കുറ്റങ്ങൾ ചുമത്തി

International
  •  18 hours ago