HOME
DETAILS

കൊച്ചി തുരുത്തി ഫ്ലാറ്റ് സമുച്ചയം പദ്ധതി: കോർപ്പറേഷൻ നിർമിച്ച ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ആർക്ക്? യുഡിഎഫ്-എൽഡിഎഫ് തർക്കം രൂക്ഷം

  
Web Desk
September 27 2025 | 12:09 PM

kochi thuruthi flat complex who owns the credit udf-ldf dispute intensifies

കൊച്ചി: കൊച്ചി കോർപ്പറേഷൻ നിർമിച്ച തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ അം​ഗീകാരത്തെ ചൊല്ലി യുഡിഎഫും എൽഡിഎഫും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. പദ്ധതിയുടെ തുടക്കം മുതൽ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോയത് യുഡിഎഫ് ആണെന്ന് മുൻ മേയർമാരായ ടോണി ചമ്മണി, സൗമിനി ജെയിൻ എന്നിവർ ആരോപിച്ചു. അതേസമയം, സിപിഎം പദ്ധതിക്കെതിരെ കൗൺസിൽ യോഗങ്ങളിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.

തുരുത്തി കോളനിയിലെ 394 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ളതാണ് രാജീവ് അവാസ് യോജനയുടെ ഭാഗമായി നിർമിച്ച ഈ ഫ്ലാറ്റ് സമുച്ചയം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ഈ പദ്ധതിയുടെ അം​ഗീകാരം യുഡിഎഫിനാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. "പദ്ധതി തുടക്കം കുറിച്ചത് യുഡിഎഫ് ആണ്. എല്ലാ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയത് ഞങ്ങളാണ്. അതിനെതിരെ കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎമ്മാണ്," എന്ന് മുൻ മേയർമാരായ ടോണി ചമ്മണി, സൗമിനി ജെയിൻ എന്നിവർ പ്രതികരിച്ചു.

സിപിഎം നേതാക്കൾ പദ്ധതി ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നും, മേയർ സൗമിനി ജെയിനെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്നുവെന്നും അവർ ആരോപിച്ചു. "ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ക്രെഡിറ്റ് പോലും അടിച്ചുമാറ്റാൻ ശ്രമിച്ചവരാണ് സിപിഎമ്മുകാർ. മന്ത്രി എം.ബി. രാജേഷും മേയറും കെട്ടിടത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്," എന്ന് സൗമിനി ജെയിൻ പറഞ്ഞു. പൊലിസ് സഹായത്തോടെ കൗൺസിൽ യോഗങ്ങൾ നടത്തേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നതായും അവർ ഓർമിപ്പിച്ചു.

ജനങ്ങൾ യാഥാർഥ്യങ്ങൾ തിരിച്ചറിയുമെന്നാണ് മുൻ മേയർമാരുടെ പ്രതീക്ഷ. കൊച്ചി കോർപ്പറേഷനും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും (സിഎസ്എംഎൽ) ചേർന്നാണ് ഈ പദ്ധതി നിർവഹിച്ചത്. ഒരു ടവറിന് 41.74 കോടി രൂപയും മറ്റൊന്നിന് 44.01 കോടി രൂപയുമാണ് ചെലവ്.  പാർക്കിങ്, സ്യൂവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ലിഫ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെ ഓരോ ഫ്ലാറ്റും 300-350 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്.

 

 

The Kochi Corporation's Thuruthi flat complex has sparked a heated dispute between UDF and LDF over who deserves credit for the project. While UDF claims it initiated and drove the project, LDF is accused of trying to claim ownership, escalating political tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  2 days ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  2 days ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  2 days ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  2 days ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  2 days ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  2 days ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  2 days ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  2 days ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  2 days ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  2 days ago