മൂത്രമൊഴിക്കാനുണ്ടെന്ന് പറഞ്ഞു; വാഹനം നിര്‍ത്തി പുറത്തിറക്കിയതോടെ പൊലിസ് കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി ഇറങ്ങിയോടി പ്രതികള്‍
കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ പ്രതികളായ സെയ്ദലവി, അയൂബ് ഖാന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. കൈ വിലങ്ങുമായാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവം.
പ്രതികളെ തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ വരുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ ഇവര്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വാഹനം നിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. പിന്നാലെ ഇവര്‍ ഓടിപ്പോവുകയായിരുന്നു.
ഇവര്‍ക്കായി പൊലിസ് തെരച്ചില്‍ തുടരുകയാണ്. വിലങ്ങ് ധരിച്ചിട്ടുള്ളതിനാല്‍ അധികം ദൂരം പോകാന്‍ സാധ്യതയില്ലെന്നാണ് പൊലിസ് നിഗമനം.
English Summary: Two theft case accused, Seyidali and Ayoob Khan, escaped from police custody early today around 4:30 AM. They were being transported back to the station after an evidence collection trip related to a Palode Police Station theft case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."