HOME
DETAILS

ഗസ്സ യുദ്ധ മരണങ്ങളില്‍ പകുതിയിലേറെയും ഇസ്‌റാഈല്‍ 'സുരക്ഷിത'മെന്ന് ഉറപ്പുനല്‍കിയ ഇടങ്ങളില്‍

  
Web Desk
September 28, 2025 | 5:40 AM

majority of gaza war deaths in areas israel declared safe

ഗസ്സ: ശനിയാഴ്ച ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ നിരന്തരമായ ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടു. കനത്ത ആക്രമണം നടക്കുന്ന ഗസ്സ സിറ്റിയില്‍ മാത്രം ഇന്നലെ 45 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയില്‍ ഇസ്‌റാഈല്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് കൂട്ടക്കൊല നടത്തിയത്.

നുസൈറത്ത് അഭയാര്‍ഥി ക്യാംപില്‍ നിരവധി പേര്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റതായി അല്‍ അദ്വ ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സ സിറ്റിയില്‍ കരയാക്രമണം രൂക്ഷമായതോടെ കൂടുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. മധ്യ ഗസ്സയില്‍ ഏതാനും ആശുപത്രികള്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്.

'സുരക്ഷിത മാനുഷിക മേഖലകള്‍' എന്ന് ജനതയെ തെറ്റിദ്ധരിപ്പിച്ച് അവിടേക്ക് എത്തിച്ച് കൊന്നൊടുക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് ഫലസ്തീന്‍ മീഡിയകള്‍ ചൂണ്ടിക്കാട്ടുന്നു. 

ആഗസ്റ്റ് 11 ന് ഗാസ സിറ്റിയില്‍ നിന്ന് നിര്‍ബന്ധിത കുടിയിറക്കം ആരംഭിച്ചതിനുശേഷം മധ്യ, തെക്കന്‍ ഗാസയില്‍ നടന്ന 133 ആക്രമണങ്ങളിലായി 1,903 പേര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറപ്പില്‍ പറയുന്നു. ഈ കാലളവില്‍ എന്‍ക്ലേവിലുടനീളമുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ 46 ശതമാനമാണിത്.

തെക്കോട്ട് നീങ്ങാന്‍ പറഞ്ഞിട്ട് അവിടെ വെചച് ആക്രമിക്കുകയ സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും മീഡിയ ഓഫീസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാനും ഓഫിസ് ആവശ്യപ്പെട്ടു. ആഗോള നിഷ്‌ക്രിയത്വം തുടരുന്നത് കൂടുതല്‍ കൂട്ടക്കൊലകള്‍ക്ക് ഒരു 'പച്ചക്കൊടി' കാണിക്കുന്നതിന് തുല്യമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസ സിറ്റിയില്‍ ഇസ്‌റാഈലി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അല്‍-ഷിഫ ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും മധ്യ ഗസ്സയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറയിലെ ഹാനി മഹ്‌മൂദ് പറഞ്ഞു.


ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ലഭിച്ചതായി ഹമാസ് അറിയിച്ചു. ഗസ്സയില്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

reports reveal that over half of gaza war casualties occurred in zones previously marked as 'safe' by israel, raising concerns over civilian protection and military strategy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  2 days ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  2 days ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  2 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  2 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  2 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  2 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  2 days ago