ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍; പരാതിയില്‍ ദുരൂഹത
പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്‍കിയ സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. പരാതിക്കാരനായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നാണ് പീഠങ്ങള്‍ കണ്ടെത്തിയത്.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വാസുദേവന്‍ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിച്ചു. 2021 മുതല്‍ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയില്‍ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ കോടതി ഇടപെട്ടതോടെയാണ് പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെയേല്‍പ്പിച്ചത്.ഇക്കഴിഞ്ഞ പതിമൂന്നിന് ഉണ്ണികൃഷ്ണന്‍ പോറ്റി ഇത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
പീഠം കാണാതായെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതി ഇത് കണ്ടെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെയാണ് നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യംചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നാലെ, വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ പീഠമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഠം കണ്ടെത്തിയത്. കണ്ടെടുത്ത ദ്വാരപാലകപീഠം ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഇത് സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
English Summary: The missing golden pedestal (Dwarapalaka Peetham) from Sabarimala temple has been recovered from the residence of a relative of Unnikrishnan Potti, the sponsor who had originally filed the complaint. Potti had alleged that the gold-plated pedestal, made for the temple’s Dwarapalaka sculptures, had gone missing. Initially, it was stored at the residence of Vasudevan, a worker. However, following court intervention, Vasudevan handed over the pedestal back to Unnikrishnan Potti.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."