
'അത്ര നിഷ്‌കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തള്ളി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായി പുതുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേരളത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെയുള്ള അനധികൃത കുടിയേറ്റങ്ങള്‍ക്ക് സാധ്യത ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് എസ്.ഐ.ആര്‍ അപ്രസക്തമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
''വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. ബീഹാറില്‍ നടന്ന എസ്.ഐ.ആര്‍. പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്.
പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.
ബീഹാര്‍ എസ്.ഐ.ആര്‍. പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല.
ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്.ഐ.ആര്‍. പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. മൗലികാവകാശത്തെ ഹനിക്കുന്ന നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്നും പ്രമേയം പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രമേയത്തിന് പിന്തുണ അറിയിച്ചു. ലീഗ് എം.എല്‍.എമാരായ യു.ലത്തീഫ്, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ പ്രമേയത്തിന്മേല്‍ ഭേദഗതികള്‍ അവതരിപ്പിച്ചു.
English Summary: The Kerala Legislative Assembly has unanimously passed a resolution opposing the Election Commission of India's move for a Special Intensive Revision (SIR) of the voter list. Chief Minister Pinarayi Vijayan, who introduced the resolution, stated that the Commission’s decision cannot be viewed as innocent and raises concerns over potential misuse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സന്ദര്‍ശന വിസ മാനദണ്ഡങ്ങളിൽ മാറ്റവുമായി യുഎഇ; ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്‌പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം അനിവാര്യം
uae
• 9 hours ago
'നല്ല ദേഷ്യം വരുന്നുണ്ടല്ലേ', പാക് മാധ്യമപ്രവർത്തകന്റെ പ്രകോപനപരാമായ ചോദ്യത്തിന് ചുട്ട മറുപടിയുമായി സൂര്യകുമാർ യാദവ്
Cricket
• 10 hours ago
റാലിക്കെത്താന്‍ മനപൂര്‍വം നാലു മണിക്കൂര്‍ വൈകി; റോഡ് ഷോ നടത്തിയത് അനുമതിയില്ലാതെ; എഫ്.ഐ.ആറില്‍ വിജയ്‌ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍
National
• 10 hours ago
പൂജാ അവധിക്കാലത്ത് നാട്ടിലെത്താൻ ഇനി കഷ്ടപ്പെടേണ്ട; തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷൽ ട്രെയിൻ
Kerala
• 10 hours ago
ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി; ഹരിയാന സ്വദേശി അറസ്റ്റിൽ
crime
• 10 hours ago
12 വയസ്സുകാരിയെ വാട്ട്സ്ആപ്പിൽ വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ
crime
• 10 hours ago
ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
National
• 11 hours ago
'കാറ്റും കടലും കൊലവിളികളും ഞങ്ങളെ തടഞ്ഞില്ല' ഏതാനും മൈലുകള്‍ കൂടി...ഗസ്സന്‍ ജനതക്ക് സ്‌നേഹവും പ്രതീക്ഷയുമായി തീരം തൊടാന്‍ ഫ്ലോട്ടില്ലകള്‍
International
• 11 hours ago
ഇസ്‌റാഈലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഹൂതികള്‍, എങ്ങും സൈറണ്‍; മിസൈല്‍ തടഞ്ഞതായി സൈന്യത്തിന്റെ അവകാശ വാദം
International
• 11 hours ago
താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 18421 പേർ
Saudi-arabia
• 11 hours ago
'കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി
Kerala
• 12 hours ago
അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി
uae
• 12 hours ago
ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ
Kerala
• 12 hours ago
ഡിജിറ്റൽ ഇൻവോയ്സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം
uae
• 13 hours ago
കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ഒരാള്‍ കൂടി പിടിയില്‍
Kerala
• 14 hours ago
പരിസ്ഥിതി സൗഹൃദ ഗതാഗതം; യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒമ്പത് പുതിയ ബസുകൾ കൂട്ടിച്ചേർത്ത് ഷാർജ ആർടിഎ
uae
• 14 hours ago
16 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ടി-20യിൽ ചരിത്രമെഴുതി സഞ്ജു
Cricket
• 14 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, സ്ടോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണം
Kerala
• 14 hours ago
'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു
International
• 13 hours ago
എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ
uae
• 14 hours ago
ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു
oman
• 14 hours ago