HOME
DETAILS

അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്

  
Web Desk
September 29 2025 | 12:09 PM

meals and breakfast for 5 rupees indiramma canteen goes trend

ഹൈദരാബാദ്: അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും വിളമ്പി സാധാരണക്കാർക്ക് കൈത്താങ്ങാകാൻ ഇന്ദിരാമ്മ കാന്റീനുകൾ. തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിലുടനീളം ആകെ 150 ഇന്ദിരാമ്മ കാന്റീനുകൾ ആരംഭിക്കാൻ നിർദേശിച്ച് ജിഎച്ച്എംസി (Greater Hyderabad Municipal Corporation). ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിളമ്പുന്ന 12 കാന്റീനുകൾ ഇന്ന് ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. 

നഗരത്തിൽ 50 കാന്റീനുകളുടെ പണി പുരോഗമിക്കുകയാണ്. 11 കാന്റീനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കി 77 കാന്റീനുകൾ രണ്ടാം ഘട്ടത്തിൽ പൂർത്തിയാകും.

നിലവിൽ 5 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നത് തുടരുന്നതിനു പുറമേ, ഈ കാന്റീനുകൾ ദരിദ്രർക്കും ആവശ്യക്കാർക്കും 5 രൂപയ്ക്ക് പ്രഭാതഭക്ഷണവും നൽകും. പ്രഭാതഭക്ഷണത്തിന്, മൂന്ന് ഇഡ്ഡലി, സാമ്പാർ, ചട്ണി, ചമ്മന്തിപൊടി എന്നിവ നൽകും. പൊങ്കൽ പോലുള്ള മറ്റ് ഇനങ്ങളും പ്രഭാതഭക്ഷണ മെനുവിൽ ലഭ്യമാകും.

ഇരിപ്പിട ക്രമീകരണം, കുടിവെള്ളത്തിനായുള്ള ആർ‌ഒ പ്ലാന്റുകൾ, വാഷ്‌ബേസിനുകൾ എന്നിവ മനോഹരമായി സജ്ജീകരിച്ചാണ് ഇന്ദിരാമ്മ കാന്റീനുകൾ പ്രവർത്തിക്കുന്നത്. ശരാശരി 30,000 ഗുണഭോക്താക്കൾക്ക് ദിവസവും ഇന്ദിരാമ്മ കാന്റീനുകൾ വഴി ഉച്ചഭക്ഷണം മാത്രം ലഭിക്കും.

ഇന്ദിരാമ്മ കാന്റീൻ

കുറഞ്ഞ വിലക്ക് സാധാരണക്കാർക്കും ദരിദ്രർക്കും ഭക്ഷണം നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഇന്ദിരാമ്മ കാന്റീനുകൾ (Indiramma Canteens) എന്ന് അറിയപ്പെടുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് ഈ പദ്ധതിക്ക് "ഇന്ദിരാമ്മ കാന്റീൻ" എന്ന പേര് നൽകിയത്. പട്ടിണി ഇല്ലാതാക്കുക (Zero Hunger), ഹൈദരാബാദ് നഗരത്തിലും മറ്റു ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് (നിർമാണത്തൊഴിലാളികൾ, റിക്ഷ - ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്ക്) കൃത്യമായ സമയത്ത് ഭക്ഷണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വർഷം    നൽകിയ ഭക്ഷണം
2022                72,31,210
2023                93,03,225
2024                65,86,380
2025             39,21,965 (ജൂലൈ വരെ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ

Football
  •  4 hours ago
No Image

'പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു'; ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

International
  •  4 hours ago
No Image

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ

Kerala
  •  4 hours ago
No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  5 hours ago
No Image

'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം  | Air Arabia Super Seat Sale

uae
  •  5 hours ago
No Image

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

National
  •  5 hours ago
No Image

മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി

National
  •  5 hours ago
No Image

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  6 hours ago