'പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു'; ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
ഒട്ടാവ: ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ സർക്കാർ. കാനഡയിലെ പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലെ സിഖ് കനേഡിയൻ പൗരന്മാർ ഉൾപ്പെടെയുള്ള ഖലിസ്ഥാൻ അനുകൂലികളെ ബിഷ്‌ണോയി സംഘം ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ട് കനേഡിയൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ചണ്ഡീഗഢിലെയും പഞ്ചാബിലെയും മുൻ വിദ്യാർത്ഥി നേതാവായ ലോറൻസ് ബിഷ്‌ണോയിയും സംഘവും ഇന്ത്യയിൽ നിരവധി കേസിൽ പ്രതി സ്ഥാനത്തുണ്ട്. ഗായകൻ സിദ്ധു മൂസേവാല, മുംബൈയിലെ പ്രമുഖ രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖി എന്നിവരുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു.
നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലുള്ള ലോറൻസ് ബിഷ്ണോയി നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ലോറൻസിന്റെ ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗോദാര എന്നിവരാണ് ബിഷ്ണോയി സംഘത്തിലെ മറ്റു പ്രമുഖർ. ഗോൾഡി ബ്രാർ, രോഹിത് ഗോദാര എന്നിവർ അടുത്ത കാലത്തായി സംഘം വിട്ടതായി റിപ്പോർട്ടുണ്ട്.
"ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ ക്രിമിനൽ സംഘടനയാണ് ബിഷ്ണോയി ഗ്രൂപ്പ്. അവർക്ക് കാനഡയിലും സാന്നിധ്യമുണ്ട്, പല പ്രദേശങ്ങളിൽ അവർ സജീവമാണ്," ലോറൻസ് ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ് സംബന്ധിച്ച പത്രക്കുറിപ്പിൽ കനേഡിയൻ സർക്കാർ വ്യക്തമാക്കി.
canada has officially added the bishnoi gang to its list of terrorist organizations, citing its involvement in violent crimes and targeting of specific communities. the move aims to strengthen national security and curb organized crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."