HOME
DETAILS

'ഐ ലവ് മുഹമ്മദ്' :  ബറേലിയില്‍ നടന്നത് പൊലിസ് അതിക്രമം, ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാലില്‍ വെടിവെച്ചു

  
Web Desk
October 01 2025 | 11:10 AM

bareilly police face backlash for alleged brutality during i love muhammad protest imc president injured

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ച മാസമായ റബീഉല്‍ അവ്വലില്‍ 'ഐ ലവ് മുഹമ്മദ്' എന്ന ബോര്‍ഡ് വച്ചതിനെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന പ്രതികാര നടപടിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്നത് പൊലിസ് അതിക്രമം. അതിക്രമത്തിനിടെ പൊലിസ് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ (ഐഎംസി) ജില്ലാ പ്രസിഡന്റ് താസിമിന്റെ കാലില്‍ വെടിവച്ചു. 

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് താസിമിനെ അറസ്റ്റ്് ചെയ്യാനായി പോവുകയായിരുന്നു തങ്ങളെന്നും അതിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായെന്നുമാണ് പൊലിസ് ഭാഷ്യം. തങ്ങള്‍ക്ക് നേരെ താസിം നാടന്‍ തോക്കുപ.യോഗിച്ച് വെടിയുതിര്‍ത്തെന്നും പൊലിസ് ആരോപിക്കുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് താസിമിന്റെ കാലിന് വെടിയേറ്റതെന്നാണ് വിശദീകരണം. 

'അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, പ്രതി ഒരു നാടന്‍ തോക്ക് ഉപയോഗിച്ച് പൊലിസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. സ്വയം പ്രതിരോധത്തിനായി ഞങ്ങളുടെ സംഘം തിരിച്ചു വെടിവച്ചു, അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു,' ബറേലിയില്‍ ഇന്നലെ നടന്ന സംഭവത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ അഡീഷണല്‍ പൊലിസ് സൂപ്രണ്ട് മനുഷ് പരീഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൊലിസ് കസ്റ്റഡിയില്‍ ചികിത്സയിലാണ് താസിം.  ഐഎംസി മേധാവിയും ബറേലിയിലെ പ്രമുഖ മുസ്‌ലിം പുരോഹിതനുമായ മൗലാന തൗഖീര്‍ റാസ ഖാന്റെ അടുത്ത സഹായിയാണ് അദ്ദേഹം. 

''താസിമിനെതിരെ നേരത്തെ യുപി ഗുണ്ടാ നിയമപ്രകാരം കേസെടുത്തിരുന്നു, കൂടാതെ പശുക്കളെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട ഒരു കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്'' പരീഖ് പറഞ്ഞു.

ശനിയാഴ്ചയാണ് താസിം അറസ്റ്റിലായത്, തുടര്‍ന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിരിക്കുകയാണ്. അദ്ദേഹത്തെ കൂടാതെ, 17 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതോടെ കലാപവുമായി ബന്ധപ്പെട്ട ആകെ അറസ്റ്റുകളുടെ എണ്ണം 73 ആയി.


അതിനിടെ, സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പോകാനിരുന്ന കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെ പൊലിസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കാന്‍ തയ്യാറെടുക്കാനിരിക്കെയാണ് ഇമ്രാന്‍ മസൂദിനെ സഹാറന്‍പൂരില്‍ ബുധനാഴ്ച വീട്ടുതടങ്കലിലാക്കിയത്. 

വെള്ളിയാഴ്ചത്തെ പൊലിസ് അക്രമത്തെത്തുടര്‍ന്ന് ബറേലി ഡിഐജിയെ കാണാനും സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനുമുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ നയിക്കേണ്ടത് ഇമ്രാന്‍ മസൂദായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് സംഭവത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

#യു.പിയിലെ ബറേലിയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ തൗഖീര്‍ റസാ ഖാന്റെ അടുത്ത അനുയായി നദീമിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നദീം ആണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചാണ് നടപടി.

 

tensions run high in bareilly as police crack down on 'i love muhammad' protest, leading to allegations of brutality and injury to ittihad-e-millat council president tauqeer raza khan. the incident has sparked widespread controversy and raised questions about police conduct.¹



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  4 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  4 hours ago
No Image

മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം

National
  •  5 hours ago
No Image

ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍

Kerala
  •  5 hours ago