HOME
DETAILS

കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തം; വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

  
October 03 2025 | 11:10 AM

madras-high-court-slams-vijay-karur-tragedy-human-made-disaster

ചെന്നൈ: കരൂരില്‍ സംഭവിച്ചത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ കോടതിയ്ക്ക് കണ്ണടക്കാനാവില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി. കരൂര്‍ ദുരന്തത്തില്‍ നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജിയിലാണ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. അതേസമയം,  കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നോര്‍ത്ത് സോണ്‍ ഐ.ജിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. 

' എന്ത് പാര്‍ട്ടിയാണിത്, സ്ത്രീകളും കുട്ടികളുമടക്കം രിച്ചിട്ടും നേതാവ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണമില്ലെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ കോടതി തള്ളി. നിലവില്‍ കരൂര്‍ പൊലിസിന്റെ അന്വേഷണം പ്രാരംഭദിശയിലാണ്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

ഭാവിയില്‍ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ശുചിമുറിസൗകര്യവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കണമെന്നും പാര്‍ട്ടികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. റാലികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നത് വരെ ഒരു യോഗത്തിനും ഇനി അനുമതി നല്‍കില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു.

കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്റ്റാലിന്‍ മയപ്പെടുത്തിയതോടെ വിജയ് ആദ്യം തയ്യാറാക്കി വെച്ച വീഡിയോ പുറത്തുവിട്ടില്ലെന്ന് വിവരവും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരൂര്‍ അപകടം അട്ടിമറിയെന്ന് വിശ്വസിക്കുന്ന  വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മൃദുസമീപനം ആരെയും പഴിക്കാതെ സ്റ്റാലിന്‍ പുറത്തിറക്കിയ വീഡിയോയിലും ടിവികെ ആശയക്കുഴപ്പത്തില്‍ ആവുകയായിരുന്നു. 

ഇതിനിടെയാണ് വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി വന്നത്. കേസില്‍ വിജയ്യെ പ്രതിയാക്കാത്തത് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ 46 ആളുകളോടും ചെയ്യുന്ന അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡണ്ടിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ കാരണങ്ങള്‍ക്ക് പിന്നാലെ ആണെന്നും ഹരജിയില്‍ ആരോപിക്കപ്പെടുന്നുണ്ട്.

 

English Summary:The Madras High Court has tsrongly criticized the recent Karur tragedy, calling it a manmade disaster. Hearing a petition demanding legal action against actor and TVK leader Vijay over the incident, the court stated that it cannot turn a blind eye and that no one is above the law.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം നേതാവിനെ മർദിച്ചെന്ന പരാതി; കൊല്ലം കണ്ണനല്ലൂർ സിഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് നേരിട്ട് ഉത്തരവിട്ടത് നെതന്യാഹു: വെളിപ്പെടുത്തലുമായി അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ 

International
  •  a day ago
No Image

'കർപ്പൂരി ഠാക്കൂറിന്റെ ജൻ നായക് പട്ടം മോഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു'; രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി

National
  •  a day ago
No Image

ക്രിസ്റ്റാനോ എത്തുമോ ഇന്ത്യയിൽ? സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ഗോവ പൊലിസ്

Football
  •  a day ago
No Image

'ഇന്ത്യ ബുൾഡോസർ ഭരണത്തിന് കീഴിലല്ല, നിയമവാഴ്ചയുടെ കീഴിലാണ്, സർക്കാരിന് ന്യായാധിപന്മാരുടെയോ ആരാച്ചാരുടെയോ ജോലി ചെയ്യാനാകില്ല': ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്‌

National
  •  a day ago
No Image

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ: ആസ്തി 21,190 കോടി രൂപ; ആരാണ് അരവിന്ദ് ശ്രീനിവാസ്?

Business
  •  a day ago
No Image

'ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും കരുത്തായത് നിങ്ങളുടെ പ്രാർഥനകൾ'; ആശുപത്രിയുടെ വാതിലുകൾ കടന്ന് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം പങ്കുവെച്ച് എം.കെ മുനീർ

Kerala
  •  a day ago
No Image

'ബുർഖ ധരിച്ച സ്ത്രീകളുടെ മുഖങ്ങൾ പ്രത്യേകം പരിശോധിക്കണം'; വിവാദ പ്രസ്താവനയുമായി ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ

National
  •  a day ago
No Image

സഊദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഇഖാമ ലഭിക്കാത്തവർക്കും ഫൈനൽ എക്സിറ്റ് നടപടികൾ എളുപ്പമാക്കി തൊഴിൽ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

ഇസ്റാഈലിനായി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തി; ആറ് പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ

International
  •  a day ago


No Image

'ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്, പ്രതിഷേധവുമായി തെരുവിലിറങ്ങൂ' - പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള

International
  •  a day ago
No Image

'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം

crime
  •  a day ago
No Image

യുഎഇയിലെ പകുതിയിലധികം ആളുകളും തിരഞ്ഞെടുക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ; പിന്നിലെ കാരണം ഇത്

uae
  •  a day ago
No Image

രോഹിത് ശർമയെ ഏകദിന നായക സ്ഥാനത്ത് നിന്ന് നീക്കിയത് ഏറെ പ്രയാസകരമായ തീരുമാനം; മാറ്റത്തിൻ്റെ പിന്നിലെ കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ

Cricket
  •  a day ago