
ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ഥികളും ഡല്‍ഹി കലാപക്കേസില്‍ തടവില്‍ കഴിയുന്നവരുമായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എ.ബി.വി.പി നടത്തിയ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ജെ.എന്‍.യുവിലെ സബര്‍മതി ടീ പോയിന്റില്‍ വച്ച് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാവണദഹനം പരിപാടിയില്‍ ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും രാവണനായി ചിത്രീകരിക്കുകയും രൂപം ഹോസ്റ്റല്‍ പരിസരത്ത് വച്ച് കത്തിക്കുകയും ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ), സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന് (ഡി.എസ്.എഫ്) എന്നീ സംഘടനകളിലെ അംഗങ്ങള്‍ ഘോഷയാത്ര തടസപ്പെടുത്തുകയായിരുന്നുവെന്ന് എ.ബി.വി.പി ആരോപിച്ചു. തങ്ങള്‍ മാവോയിസം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതിഷേധം തീര്‍ക്കുകയാണ് ചെയ്തതെന്നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ വാദം.
അതേസമയം, മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനായിരുന്നെന്നും രാജ്യത്തെക്കുറിച്ച് ആധിയുണ്ടായിരുന്നുവെങ്കില് ഗോഡ്സെയുടെ ചിത്രമായിരുന്നു കത്തിക്കേണ്ടിയിരുന്നതെന്നും ഇടത് വിദ്യാര്‍ഥി സംഘടനകള്‍ കുറ്റപ്പെടുത്തി. എ.ബി.വി.പി മതാചാരങ്ങളെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉപയോഗിക്കുകയാണെന്നും വിദ്വേഷത്തിന്റെയും ഇസ് ലാമോഫോബിയയുടെയും രാഷ്ട്രീയത്തെ ജെ.എന്‍.യു തള്ളിക്കളയുമെന്നും ഐസ പ്രസ്താവനയില്‍ പറഞ്ഞു.
English Summary: A clash erupted at Jawaharlal Nehru University (JNU) following a controversial effigy-burning event organized by the ABVP as part of Dussehra celebrations. The right-wing student group portrayed jailed activists Umar Khalid and Sharjeel Imam as Ravana, sparking outrage among Left-leaning student unions like AISA, SFI, and DSF. The effigy was set ablaze near the Sabarmati T-Point, prompting protests and strong criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്
uae
• 2 hours ago
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്
Kerala
• 3 hours ago
ഉംറ തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്
Saudi-arabia
• 3 hours ago
3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു
Cricket
• 3 hours ago
സുമുദ് ഫ്ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്
International
• 3 hours ago
ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന് ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍
Kerala
• 4 hours ago
യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്
uae
• 4 hours ago
സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 4 hours ago
പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്സോഴ്സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 4 hours ago
ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ
latest
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ താൽക്കാലികമായി അടച്ചിടും; പ്രഖ്യാപനവുമായി ആർടിഎ
uae
• 6 hours ago
1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
Cricket
• 6 hours ago
ഐ ലവ് മുഹമ്മദ് കാംപയിന്: മുസ്ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
National
• 7 hours ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• 9 hours ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• 9 hours ago
ലഡാക്കില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 16 hours ago
കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം
National
• 17 hours ago
തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്ക് സോണില്‍
International
• 7 hours ago
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• 7 hours ago
പൗരത്വക്കേസിൽ മൗനം; നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
Kerala
• 8 hours ago