എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ഫെബ്രുവരിയില്‍
കണ്ണൂര്‍: 'മദീന പാഷന്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ഫെബ്രുവരിയില്‍ കണ്ണൂരിലെ ഹുദൈബിയ്യയില്‍ നടക്കും. പുണ്യ മദീനയും പ്രവാചകാധ്യാപനങ്ങളും ജീവിതത്തിലെ പ്രഥമ പരിഗണനയും ആവേശവുമായി മാറണമെന്നതാണു മദീന പാഷന്‍. സമ്മേളനത്തിനു മുന്നോടിയായി ജില്ലയിലെ എല്ലാ മേഖലകളിലും വിവിധ ഉപകമ്മിറ്റികളുടെ പരിപാടികളും സമ്മേളനങ്ങളും നടക്കും. ഇബാദ് പുതിയതെരുവിലും ട്രന്റ് തളിപ്പറമ്പിലും ത്വലബ കൂത്തുപറമ്പിലും ക്യാംപസ് വിങ് തലശ്ശേരിയിലും സൈബര്‍ വിങ് ഇരിട്ടിയിലും ഓര്‍ഗനൈറ്റ് ശ്രീകണ്ഠപുരത്തും സര്‍ഗലയം പാനൂരിലും ക്യു.എം.പി ഇരിക്കൂറിലും ഇസ്തഖാമ ചപ്പാരപ്പടവിലും സഹചാരി മെഡിസിറ്റിയിലും പ്രചാരണോദ്ഘാടനം പയ്യന്നൂരിലും പ്രതിനിധി സമ്മേളനം മട്ടന്നൂരിലും കൗണ്‍സില്‍ ക്യാംപ് കമ്പിലിലും എക്‌സിബിഷന്‍ കണ്ണൂരിലും ജാലിക പ്രചാരണോദ്ഘാടനം മാടായിയിലും നടക്കും. ക്ലസ്റ്റര്‍ തലങ്ങളില്‍ പഴയകാല പ്രവര്‍ത്തകരെയും നേതാക്കളെയും ആദരിക്കും. ശാഖാതലങ്ങളില്‍ പൊതുസമ്മേനങ്ങളും പ്രകടനവും പ്രമേയ പ്രഭാഷണവും നടക്കും. ജില്ലാ നേതാക്കള്‍ നേരിട്ടു ശാഖകള്‍ സന്ദര്‍ശിക്കുന്ന ഹുദൈബിയ്യ ട്രിപ്പും ഉണ്ടാകും.
സമ്മേളന പ്രൊജക്ട് അവതരിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സലാം ദാരിമി കിണവക്കല്‍, ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പി നിശ്ശേരി, ലത്തീഫ് പന്നിയൂര്‍, അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, മഹറൂഫ് മട്ടന്നൂര്‍, ഹാരിസ് ഇടവച്ചാല്‍, ഗഫൂര്‍ ബാഖവി, നിയാസ് അസ്അദി, ഇഖ്ബാല്‍ മുട്ടില്‍, ഷൗക്കത്തലി ഉമ്മന്‍ചിറ, ഷഫീഖ് അസ്അദി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."