HOME
DETAILS

'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം

  
Web Desk
October 03, 2025 | 4:10 PM

health ministry issued warning against cough syrup using on children

ന്യൂഡല്‍ഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മരുന്നുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശം തേടണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

മരുന്ന് ഇതര രീതികള്‍ പ്രാഥമികമായി പരിഗണിക്കണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണം. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പുലര്‍ത്തണം. സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വ്യാജ കഫ്‌സിറപ്പ് ഉപയോഗിച്ച് രണ്ടാഴ്ച്ചക്കിടെ മധ്യപ്രദേശില്‍ ഒന്‍പത് കുട്ടികളും, രാജസ്ഥാനില്‍ രണ്ട് കുട്ടികളും മരിച്ചിരുന്നു. നിലവില്‍ 1400ലധികം പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കിഡ്‌നി തകരാര്‍ സംഭവിച്ചാണ് കുട്ടികള്‍ മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മധ്യപ്രദേശിലെ  ചിന്ദ്വാഡയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 

ഭരത്പൂര്‍, സിക്കാര്‍ ജില്ലകളില്‍ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം ആളുകളില്‍ ഛര്‍ദ്ദി, മയക്കം, അസ്വസ്ഥത, തലക്കറക്കം, അബോധാവസ്ഥ തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ ഭരത്പൂര്‍ ജില്ലയിലുടനീളം ഈ മരുന്ന് വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 

 

India's Health Ministry issues a warning against administering cough and cold medications to children under 2 years, citing potential health risks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  an hour ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  an hour ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  2 hours ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  2 hours ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  2 hours ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  2 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  3 hours ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  3 hours ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  3 hours ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  4 hours ago