HOME
DETAILS

പുതുച്ചേരിക്ക് സമീപം സ്കൂബ ഡൈവിം​ഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ

  
Sabik Sabil P C
October 04, 2025 | 5:44 PM

mumbai techie saved by apple watch ultra during scuba diving accident near puducherry

പുതുച്ചേരി: പുതുച്ചേരിക്ക് സമീപം ബംഗാൾ ഉൾക്കടലിൽ സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ മുങ്ങി താഴ്ന്ന ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ച് ആപ്പിൾ അൾട്രാ വാച്ച്.  മുംബൈയിലെ ഇ-കൊമേഴ്‌സ് കമ്പനിയിൽ ടെക്കിയായി ജോലി ചെയ്യുന്ന ക്ഷിതിജ് സോഡാപെ (26) എന്ന യുവാവിന്റെ ജീവനാണ് ആപ്പിൾ അൾട്രാ വാച്ച് രക്ഷിച്ചത്. അവധിക്കാലം ആഘോഷിക്കാനായി പുതുച്ചേരിയിൽ എത്തിയതായിരുന്നു ക്ഷിതിജ്. 2020 മുതൽ ഡൈവിംഗ് പരിശീലിക്കുന്നയാളായ ക്ഷിതിജിന് സ്കൂബ ഡൈവിം​ഗിനിടെ കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും കാഴ്ച വളരെ പരിമിതമാവുകയും അനുഭവപ്പെട്ടതായി തോന്നി.

ഏകദേശം 36 മീറ്റർ ആഴത്തിൽ എത്തിയപ്പോൾ ക്ഷിതിജിന്റെ ഭാരോദ്വഹന ബെൽറ്റ്( ഡൈവിം​ഗ് ചെയ്യുമ്പോൾ ധരിക്കുന്ന) പെട്ടെന്ന് അഴിഞ്ഞുപോയി. ഇത് കാരണമായി അടിത്തട്ടിൽ നിന്ന് വേഗത്തിൽ ഉയരുകയും ഇതോടെ ശ്വാസകോശത്തിന്  പരുക്കുകളുമേറ്റു.

ഈ സമയം കൈത്തണ്ടയിൽ ധരിച്ചിരുന്ന ആപ്പിൾ വാച്ച് അൾട്രാ അടിത്തട്ടിൽ നിന്ന് പെട്ടെന്ന് ഉയർന്നാൽ ഉണ്ടാകുന്ന ​ഗുരുതരമായ ആ​രോ​ഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള നിർദേശം ഉടൻ തന്നെ സ്‌ക്രീനിൽ മുന്നറിയിപ്പുകളായി നൽകി. പെട്ടെന്ന് കടലിന്റെ ആഴമുള്ള അടിത്തട്ടിൽ നിന്നുള്ള ഉയർച്ച ശ്വാസകോശത്തിന് ഹാനികരമാകുമെന്ന് മുന്നറിയിപ്പ് നൽകി, വേഗത കുറയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ, ക്ഷിതിജിന് ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കിയ വാച്ച് അതിന്റെ അടിയന്തര സൈറൺ മുഴക്കുകയും ചെയ്തതോടെ (വെള്ളത്തിനടിയിലെ മറ്റ് ശബ്ദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ഉച്ചത്തിലുള്ള സൈറൺ) ക്ഷിതിജിന്റെ ഡൈവിംഗ് ഇൻസ്ട്രക്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. ഇൻസ്ട്രക്ടർ ഉടൻ തന്നെ നീന്തി വന്ന് ക്ഷിതിജിനെ രക്ഷിക്കുകയായിരുന്നു.

അപ്പോഴേക്കും ക്ഷിതിജ് അടിത്തട്ടിൽ നിന്ന് 10 മീറ്റർ മുകളിലെത്തിയിരുന്നു. എന്നാൽ വെയ്റ്റ് ബെൽറ്റ് നഷ്ടപ്പെട്ടതിനാൽ ‍മുകളിലേക്ക് തള്ളപ്പെട്ടുകൊണ്ടിരുന്നു. ആപ്പിൾ വാച്ചിന്റെ സൈറൺ മുഖേനയുള്ള ഈ സമയോചിതമായ ഇടപെടൽ ഒരു അപകടകരമായ സാഹചര്യമാണ് ഒഴിവാക്കിയത്.

"എന്റെ വാച്ചിന് അത്തരമൊരു സവിശേഷത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു," ക്ഷിതിജ് പറഞ്ഞു. "വാച്ച് മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചപ്പോൾ ഞാൻ ആ​ദ്യം അവഗണിച്ചു, പക്ഷേ വാച്ച് വളരെ ഉയർന്ന ശബ്ദത്തിൽ സൈറൺ മുഴക്കി കൊണ്ടേയിരുന്നു. എന്റെ ഇൻസ്ട്രക്ടർ അത് കേട്ടാണ് ഉടൻ തന്നെ എന്നെ സഹായിക്കാൻ എത്തിയതെന്നും ക്ഷിതിജ് പറഞ്ഞു.

2025-10-0320:10:69.suprabhaatham-news.png
 
 

സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി ക്ഷിതിജ് ആപ്പിൾ സിഇഒ ടിം കുക്കിന് എഴുതുകയും, അത്ഭുതമെന്തന്നാൽ, ടിം കുക്ക് മറുപടി നൽകി എന്നതാണ്. "നിന്റെ ഇൻസ്ട്രക്ടർ സൈറൺ കേട്ട് വേഗത്തിൽ സഹായിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്നും അനുഭവം ഞങ്ങളുമായി പങ്കുവെച്ചതിന് നന്ദി. സുഖമായിരിക്കുക എന്നും അദേഹം മറുപടി നൽകി.

2025-10-0321:10:67.suprabhaatham-news.png
 
 

സാഹസികതയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായമായ ആപ്പിൾ വാച്ച് അൾട്രാ 2022-ലാണ് ആദ്യമായി പുറത്തിറക്കുന്നത്. 180 മീറ്റർ അകലെ വരെ കേൾക്കാവുന്ന, രണ്ട് ഉയർന്ന പിച്ചിലുള്ള ശബ്ദങ്ങൾ മാറിമാറി പുറപ്പെടുവിക്കുന്ന അടിയന്തര സൈറൺ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ വാച്ചിൽ ഉൾപ്പെടുന്നു. ഏകദേശം 45000 രൂപ മുതൽ 70,000 വരെയാണ് ആപ്പിൾ വാച്ചിന്റെ ഇന്ത്യയിലെ വില

 

A 26-year-old Mumbai techie, Kshitij Sodape, was saved by his Apple Watch Ultra during a scuba diving accident near Puducherry. While diving 36 meters deep in the Bay of Bengal, his weight belt detached, causing a rapid ascent. The watch detected the dangerous rise, issued warnings, and activated an emergency siren, alerting his instructor to intervene, preventing a potentially fatal situation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  4 days ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  4 days ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  4 days ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  4 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  4 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  4 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  4 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  4 days ago