HOME
DETAILS

1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍

  
Web Desk
October 03, 2025 | 5:36 PM

action against sbi for not transferring fixed deposit customer in kochi

കൊച്ചി: പിതാവ് ബാങ്കില്‍ നിക്ഷേപിച്ച ഫിക്‌സഡ് ഡെപ്പോസിറ്റ് തുക അവകാശിയായ മകന് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ എസ്.ബി.ഐ ബാങ്കിനെതിരെ നടപടി. അവകാശിക്ക് ഡെപ്പോസിറ്റ് തുകയും, നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. എറണാകുളം വൈറ്റില സ്വദേശി പിപി ജോര്‍ജ് നല്‍കിയ പരാതിയിലാണ് നടപടി. 

1989ലാണ് ജോര്‍ജിന്റെ പിതാവ് പിവി പീറ്റര്‍ വൈറ്റിലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയില്‍ 39,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നത്. 2022 ജൂണില്‍ പിതാവ് മരിച്ച ശേഷം അവകാശിയായ മകന്‍ ബാങ്കില്‍ ചെന്ന് തുക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എസ്ബിടി, എസ്.ബി.ഐയില്‍ ലയിച്ചതോടെ രേഖകള്‍ കാണാതായെന്ന ന്യായം നിരത്തി ബാങ്ക് തുക അനുവദിക്കുന്നത് തടഞ്ഞു. ഇതോടെയാണ് ജോര്‍ജ് ഉപഭോകൃത കമ്മീഷനില്‍ പരാതി നല്‍കിയത്. 

തെളിവായി അസല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് റെസിപ്റ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവയും ജോര്‍ജ് ഹാജരാക്കി. കേസ് പരിഗണിച്ച കമ്മീഷന്‍ ബാങ്കിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചതായി കണ്ടെത്തുകയും, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയായ 39,000 രൂപയും, ആര്‍.ബി.ഐ/ എസ്.ബി.ഐ സര്‍ക്കുലറുകള്‍ പ്രകാരമുള്ള പലിശയും, നഷ്ടപരിഹാര തുകയായി 50000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു. മാത്രമല്ല കോടതി ചെലവുകള്‍ക്കായി 5000 രൂപ കെട്ടിവെക്കാനും നിര്‍ശിച്ചു. തുക 45 ദിവസത്തിനുള്ളില്‍ ജോര്‍ജിന് കൈമാറാണമെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 

കമ്മീഷന്റെ നിരീക്ഷണം

പത്ത് വര്‍ഷത്തിലധികമായി അവകാശപ്പെടാത്ത നിക്ഷേപങ്ങള്‍ ബാങ്കുകള്‍ ആര്‍.ബി.ഐക്ക് കൈമാറുന്ന വ്യവസ്ഥയുണ്ട്. എന്നാലിത് നിക്ഷേപകരുടെ അവകാശത്തെ ഹനിക്കുന്ന നടപടിയല്ല. ബാങ്കുകള്‍ നിക്ഷേപത്തുക നിക്ഷേപകര്‍ക്ക് മടക്കി നല്‍കുകയും, നല്‍കിയ തുക ആര്‍.ബി.ഐയില്‍ നിന്ന് റീഫണ്ട് ചെയ്യുകയുമാണ് വേണ്ടത്. ഇത് വ്യക്തമാക്കുന്ന വിവിധ സര്‍ട്ടിക്കുലറുകള്‍ ആര്‍.ബി.ഐ പുറത്തുവിട്ടിട്ടുണ്ട്. 

മാത്രമല്ല ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖ വെറും അക്കൗണ്ടിങ് രേഖ മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ ജീവിതസമ്പാദ്യവും വിശ്വാസവുമാണ്. ബാങ്കിന്റെ ആഭ്യന്തര വ്യവസ്ഥകള്‍ കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ല.

SBI faces action for not transferring a father’s fixed deposit to his legal heir (son) as required.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  3 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  4 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  4 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  4 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  4 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  4 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  4 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  4 days ago