HOME
DETAILS

രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിർമിക്കാൻ ഒരുങ്ങി ഒമാൻ

  
October 03, 2025 | 1:50 PM

oman prepares to build nations first 3d-printed mosque innovative blend of tradition and tech

മസ്കത്ത്: രാജ്യത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മസ്ജിദ് നിർമിക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാ​ഗമായി ഒമാനിലെ ദോഫാർ ഗവർണറേറ്റ് കരാറിൽ ഒപ്പിട്ടു. ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒഡേ ആർക്കിടെക്ചറുമായി സഹകരിച്ച് ത്രീഡി പ്രിന്റിംഗ് രം​ഗത്തെ കരുത്തരായ ഇന്നോടെക് ഒമാൻ നിർമിക്കുന്ന മസ്ജിദ്, സലാലയിലെ ദഹാരിസ് വാട്ടർഫ്രണ്ട് വികസനത്തിന്റെ ഭാഗമാണ്.

ഓവൽ ആകൃതിയിൽ നിർമിക്കുന്ന പ്രാർത്ഥനാ ഹാളിൽ കേന്ദ്ര ഒക്കുലസ് വഴി സ്വാഭാവിക വെളിച്ചം അരിച്ചിറങ്ങും. നിർമാണം പൂർത്തിയാകുന്നതോടെ മേഖലയിലെ ആത്മീയ കേന്ദ്രമായി മസ്ജിദ് മാറുമെന്നാണ് അധികൃതർ കരുതുന്നത്. ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ദോഫാർ മുനിസിപ്പാലിറ്റി, ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസ്സാനിയുടെയും എഞ്ചിനീയർ യാസർ ബിൻ സെയ്ദ് അൽ ബരാമിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

"സുസ്ഥിരതയും ഇസ് ലാമിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന നൂതന നഗര ഇടങ്ങൾ സൃഷ്ടിക്കാനുള്ള ഗവർണറേറ്റിന്റെ ദർശനമാണിത്. ദഹാരിസ് ബീച്ചിലെ ആത്മീയ-വാസ്തുവിദ്യ-സാംസ്കാരിക നാഴികക്കല്ലായി ഈ മസ്ജിദ് മാറും," ഡോ. അൽ ഗസ്സാനി പറഞ്ഞു. 

Oman's Dhofar Governorate inks deal for the country's pioneering 3D-printed mosque at Salalah's Dahariz Waterfront, featuring energy-harvesting designs, Omani-inspired minaret, and sustainable elements for a spiritual urban landmark.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  7 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  7 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  7 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  7 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  7 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  7 days ago
No Image

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

Kuwait
  •  7 days ago
No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  7 days ago