HOME
DETAILS

ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിം​ഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ 

  
Web Desk
October 03 2025 | 16:10 PM

burqa-clad parents denied entry to pta meeting in up school

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ സ്കൂളിൽ  പിടിഎ മീറ്റിങ്ങിനെത്തിയ ബുർഖ ധരിച്ച രക്ഷിതാക്കളെ   തിരിച്ചയച്ച് അധികൃതർ. സെപ്റ്റംബർ 27-ന് ശനിയാഴ്ച ന്യൂ വിഷൻ ഇന്റർ കോളേജിൽ നടന്ന രക്ഷാകർതൃ-അധ്യാപക യോഗത്തിനിടെയാണ് നിഖാബ് ധരിച്ച രക്ഷിതാക്കളെ മീറ്റിം​ഗിന് അധികൃതർ പ്രവേശിപ്പിക്കാതിരുന്നത്.
 
പ്രവേശനത്തിന് മുമ്പ് തിരിച്ചറിയൽ ആവശ്യത്തിനായി ബുർഖയും നിഖാബും നീക്കം ചെയ്യണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ, ഇതിന് രക്ഷിതാക്കൾ തയാറാകാതെ വന്നതോടെ പ്രവേശനം നിഷേധിക്കുകയായിരുന്നു.  ഇതോടെ ചില രക്ഷിതാക്കൾ അധ്യാപകരുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടു.

 

" വിദ്യാർഥികളോട് യൂണിഫോം ധരിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകാം, എന്നാൽ രക്ഷിതാക്കൾ എന്ത് വേഷം ധരിക്കണം എന്ന് നിശ്ചയിക്കാൻ അധികൃതർക്ക് അധികാരമില്ല, മൂന്ന് വർഷമായി ഞങ്ങളുടെ കുട്ടികളെ ഇവിടെ അയയ്ക്കുന്നു, ഇത്തരമൊരു സംഭവം ഇത് ആദ്യമാണ് " എന്ന് രക്ഷിതാവ് അധികൃതരോട് പറഞ്ഞു.

തർക്കം രൂക്ഷമായതോടെ ബുർഖ ധരിച്ചെത്തിയ രക്ഷിതാക്കളോട് സ്കൂൾ വളപ്പിന് പുറത്ത് കാത്തുനിൽക്കാനാണ് അധികൃതർ നിർദേശിച്ചത്.  ഒടുവിൽ രക്ഷിതാക്കൾ പിടിഎ യോ​ഗത്തിൽ പങ്കെടുക്കാതെ  മടങ്ങിപ്പോകുകയായിരുന്നു. പിടിഎ ഒരു ദിവസം മുമ്പ് രക്ഷിതാക്കളോട് ഇത്തരം വേഷം ധരിക്കാൻ പാടില്ല എന്ന് അറിയിച്ചിരുന്നതായാണ് സ്കൂൾ പ്രിൻസിപ്പൽ പറയുന്നത്. കുറച്ച് രക്ഷിതാക്കളാണ് യോഗം തടസ്സപ്പെടുത്തിയത് എന്നും പ്രിൻസിപ്പലിന്റെ വാദം.

ബഹളത്തെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലിസിനെ വിളിക്കുകയും ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. അതേസമയം ഇരുവിഭാഗവും സമാധാനപരമായി പിരിഞ്ഞതിനാൽ പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. സംഭവം സാമൂഹിക മാധ്യമങ്ങളിലും വ്യാപക ചർച്ചയായി.

 

 

In Kanpur, Uttar Pradesh, a private school barred burqa-clad Muslim parents from attending a PTA meeting on September 27, sparking controversy. The school demanded removal of burqas and niqabs for identification, which many parents refused, leading to heated arguments. Some parents were forced to wait outside and eventually left. The principal claimed parents were informed politely in advance, but the meeting was disrupted. Police intervened to calm the situation, and no formal complaint was filed. The issue has raised concerns about religious freedom and Islamophobia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

Kerala
  •  2 hours ago
No Image

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനായി ജിയോ ഫെൻസിങ് സംവിധാനം ഒരുങ്ങുന്നു

Kerala
  •  3 hours ago
No Image

ട്രംപിന്റെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ചു ഹമാസ്, പിന്നാലെ ഇസ്‌റാഈലിനോട് ബോംബിങ് നിർത്താൻ ട്രംപിന്റെ താക്കീത്

International
  •  3 hours ago
No Image

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍

National
  •  11 hours ago
No Image

1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍

Kerala
  •  11 hours ago
No Image

ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോ​ഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്

National
  •  11 hours ago
No Image

കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  12 hours ago
No Image

'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ

uae
  •  12 hours ago
No Image

തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം 

Kerala
  •  12 hours ago
No Image

ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി

uae
  •  12 hours ago


No Image

'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം

National
  •  13 hours ago
No Image

ഷെങ്കൻ ഏരിയയിൽ പുതിയ ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ വിമാനക്കമ്പനികൾ

uae
  •  13 hours ago
No Image

നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

Football
  •  13 hours ago
No Image

'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി

National
  •  13 hours ago