A missing woman’s case in Kottayam has turned into a murder investigation. Husband arrested for allegedly strangling his wife, Jessy (59), and disposing of the body in a stream.
HOME
DETAILS
MAL
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
October 03, 2025 | 4:58 PM
കോട്ടയം: കോട്ടയത്ത് യുവതിയെ കാണാതായ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി (59) യുടെ മരണത്തില്‍ ഭര്‍ത്താവ് സാം ജോര്‍ജാണ് പിടിയിലായത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് കൊക്കയില്‍ തള്ളിയെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ കുറച്ച് നാളുകളായി ജെസിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 26ന് വൈകീട്ട് ആറോടെ ഇയാള്‍ ജെസി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലിസ് കണ്ടെത്തല്‍. തുടര്‍ന്ന് പുലര്‍ച്ചെ ഒരുമണിയോടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഇടുക്കി ജില്ലയില്‍ തൊടുപുഴ, ഉടുമ്പന്നൂര്‍ ഭാഗത്ത് റോഡിന്റെ താഴെ 30 അടിയോളം താഴ്ച്ചയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."