HOME
DETAILS

ടി.ജെ.എസ് ജോർജ്; വിടവാങ്ങിയത് നിർഭയനായ പോരാളി

  
October 04 2025 | 04:10 AM

TJS George A fearless fighter has passed away

ബംഗളൂരു: അരനൂറ്റാണ്ടിലേറെ ഇന്ത്യൻ പത്രപ്രവർത്തക രംഗത്ത് കരുത്തുറ്റ വാക്കുകളിലൂടെ ധീരമായ നിലപാടുയർത്തിപ്പിടിച്ച അപൂർവവ്യക്തിത്വമാണ് ഇന്നലെ വിടവാങ്ങിയ ടി.ജെ.എസ് ജോർജ്. ഫ്രീ പ്രസ് ജേർണലിൽ തുടങ്ങി ലോകത്തിലെ മുൻനിര മാധ്യമ പ്രവർത്തകരിലൊരാളായി അദ്ദേഹം മാറിയത് തൂലികയുടെ തെളിച്ചവും മൂർച്ചയും കൊണ്ടായിരുന്നു. 

സ്വതന്ത്ര ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപർ കൂടിയാണ് ടി.ജെ.എസ്. പട്‌നയിൽ നിന്ന് പ്രസിദ്ധീകരിച്ച സെർച്ച് ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരിക്കെയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. തുടർന്ന് വി.കെ കൃഷ്ണമേനോനാണ് കേസ് വാദിച്ചത്. 

കാൽനൂറ്റാണ്ടോളം ദി ന്യൂ ഇന്ത്യൻ എക് സ് പ്രസിൽ അദ്ദേഹമെഴുതിയ പോയിന്റ് ഓഫ് വ്യൂ എന്ന കോളം ദേശീയ രാഷ്ട്രീയത്തിലുൾപ്പെടെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്തുൾപ്പെടെ നടത്തിയ വിമർശനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചെഴുതിയ അദ്ദേഹത്തിന്റെ കുറിപ്പുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 

വായനക്കാരെ പൊതുവിഷയങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ കോടതി ഇടപെടലിന് വരെ കാരണമായി. ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും പൗരാവകാശങ്ങൾക്കുവേണ്ടിയും ശബ്ദമുയർത്തിയ അദ്ദേഹം എക്കാലവും ഏകാധിപത്യപ്രവണതകൾക്കെതിരെ രൂക്ഷമായി പേന ചലിപ്പിച്ചു. രാഷ്ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളെ ചരിത്രവസ്തുതകളിലൂന്നിയുള്ള വിമർശന ലേഖനങ്ങളും കുറിപ്പുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. നൗ ഈസ് ദ ടൈം ടു സെ ഗുഡ്‌ബൈ എന്ന തലക്കെട്ടോടെ അവസാന കോളമെഴുതിയാണ് അദ്ദേഹം സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിമരിച്ചത്. രാജ്യത്തെ പ്രമുഖപരായ വ്യക്തികളുടെ ജീവചരിത്രം, ജീവചരിത്രക്കുറിപ്പുകൾ, സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്ര ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലിഷിലുമായി ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം

Football
  •  a day ago
No Image

ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA

uae
  •  a day ago
No Image

ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്

National
  •  a day ago
No Image

പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം

International
  •  a day ago
No Image

ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി

National
  •  a day ago
No Image

ഭർത്താവിന്റെ സംശയ രോ​ഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്

crime
  •  a day ago
No Image

'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  a day ago
No Image

ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു

Football
  •  a day ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി

Saudi-arabia
  •  a day ago
No Image

ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി

National
  •  a day ago