
'സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്

മുസ്ലിം ലീഗിനെതിരെ പി സരിന് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് അനൂപ് വി.ഐര്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ലാ, മുസ്ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പേസ്ബുക്കില്‍ കുറിച്ചു. മരണാനന്തരം സ്വര്‍ഗം എന്ന വിശ്വാസത്തിന്റെ പേരില്‍ എഹ്ങനെയാണ് ഭൂമിയില്‍ നരകം ഉണ്ടാവുന്നത്.
മരണാനന്തരം സ്വര്‍ഗം എന്നത് ഒരു മുസ്ലിമിന്റെ പ്രാര്‍ഥനയും വിശ്വാസവും ആണ്. സരിന് അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം- അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണം മുസ്ലിം ലീഗിന്റെ പേരിലാണെങ്കില്‍, മരണാനന്തരം ആഗ്രഹിക്കുന്ന സ്വര്‍ഗത്തിന്റെ പേരില്‍ ലീഗ് ഇവിടെ വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. വ്യക്തമാക്കേണ്ടത് സരിന്റെ രാഷ്ട്രീയ കക്ഷി സി.പി.എം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ,സരിന് സംഘപരിവാറിന്റെ സ്ഥാനാര്‍ഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോള്‍ വ്യക്തത ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിക്കുന്നു.
പോസ്റ്റ് വായിക്കാം
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ലാ, മുസ്ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത്. മരണാനന്തരം സ്വര്‍ഗം എന്നത് ഒരു മുസ്ലിമിന്റെ പ്രാര്‍ഥനയും വിശ്വാസവും ആണ്. സരിന് അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം. അതിന്റെ പേരില്‍ എങ്ങനെയാണ് ഭൂമിയില്‍ നരകം ഉണ്ടാകുന്നത് എന്ന് പറയേണ്ടത് സരിന് തന്നെയാണ്. ഇനി ആരോപണം മുസ്ലിം ലീഗിന്റെ പേരിലാണെങ്കില്‍, മരണാനന്തരം ആഗ്രഹിക്കുന്ന സ്വര്‍ഗത്തിന്റെ പേരില്‍ ലീഗ് ഇവിടെ വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ടോ? വംശഹത്യങ്ങള്‍ നടത്തിയിട്ടുണ്ടോ? വ്യക്തമാക്കേണ്ടത് സരിന്റെ രാഷ്ട്രീയ കക്ഷി സി.പി.എം തന്നെയാണ്. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ,സരിന് സംഘപരിവാറിന്റെ സ്ഥാനാര്‍ഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോള്‍ വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇനി അത് വരുന്ന തിരഞ്ഞെടുപ്പില്‍ തന്നെയുണ്ടാകുമോ, വൈകുമോ എന്നുള്ള കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. അതും കാത്തിരുന്ന് കാണാം.
ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്നായിരുന്നു സരിന്റെ പരാമര്‍ശം. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിന്റെ പ്രസംഗം. മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതോടെ ബിജെ പി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുകയാണെന്നും പി സരിന് പറഞ്ഞു.
Writer and activist Anoop V.R. has sharply criticized Sarin’s recent comments, stating that the hate expressed was not just against a political party but targeted the Islamic faith itself. The remarks have sparked widespread debate and condemnation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
Kerala
• 3 hours ago
ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ
oman
• 4 hours ago
മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
Kerala
• 4 hours ago
ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ
crime
• 4 hours ago
ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
uae
• 4 hours ago
ഫലസ്തീനീ അഭയാർത്ഥി ദമ്പതികളുടെ മകൻ നൊബേൽ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഒമർ യാഗിയുടെ ജീവിതം
International
• 4 hours ago
പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
crime
• 5 hours ago
കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 5 hours ago
24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
oman
• 5 hours ago
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ
Football
• 5 hours ago
പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്
International
• 6 hours ago
പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും
Saudi-arabia
• 6 hours ago
കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
tourism
• 6 hours ago
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
crime
• 6 hours ago
ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക്, ഞെട്ടിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി
Kerala
• 7 hours ago
2025 ഒക്ടോബർ 28 മുതൽ, അബൂദബിയിൽ നിന്ന് പ്രമുഖ ഏഷ്യൻ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 7 hours ago
സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് കുവൈത്തിൽ; എയർപോർട്ടിലെത്തി സ്വീകരിച്ച് അമീർ
uae
• 9 hours ago
മര്വാന് ബര്‍ഗൂത്തി, അഹ്മദ് സാദത്ത്...ഹമാസ് അക്കമിട്ട് നിരത്തിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഈ ആറ് പോരാളികളുടെ മോചനമാണ്
International
• 9 hours ago
യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിൾ ജെമിനി പ്രോ ഒരു വർഷത്തേക്ക് സൗജന്യം; സേവനം 18 വയസ്സിന് മുകളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക്
uae
• 10 hours ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിശദീകരണം
Kerala
• 10 hours ago
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
Saudi-arabia
• 6 hours ago
കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
Kerala
• 7 hours ago
ചോക്ലേറ്റ് ഭ്രമത്തിന് പിന്നാലെ ദുബൈ; മധുര വിപ്ലവത്തിന്റെ നാല് വർഷങ്ങൾ
uae
• 7 hours ago