ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
സിഡ്‌നി: ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഓസ്ട്രേലിയൻ താരം ഹർജാസ് സിംഗ്. ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ആദ്യത്തെ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് ഇന്ത്യൻ വംശജൻ കൂടിയായ ഹർജാസ് സിംഗ് തന്റെ പേര് ചരിത്രത്തിൽ എഴുതി ചേർത്തത്. ഗ്രേഡ് ലെവൽ ക്രിക്കറ്റിൽ വെസ്റ്റേൺ സബർബിന് വേണ്ടിയാണ് ഹർജാസ് സിംഗ് ട്രിപ്പിൾ സെഞ്ച്വറി നേടിയത്.
സിഡ്‌നി ക്രിക്കറ്റ് ക്ലബ്ബിനെതിരെ വെറും 141 പന്തിൽ 314 റൺസ്ആ യിരുന്നു താരം അടിച്ചുകൂട്ടിയത്. 35 സിക്സറുകൾ ആണ് ഓസീസ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 14 ഫോറുകളും താരം അടിച്ചെടുത്തു. വെറും 74 പന്തുകളിൽ നിന്നും സെഞ്ച്വറി പൂർത്തിയാക്കിയ ഹർജാസ് പിന്നീട് നേരിട്ട 67 പന്തിൽ നിന്നും 214 റൺസായിരുന്നു അടിച്ചെടുത്തത്.
ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിൽ നേരത്തെ തന്നെ രണ്ടു താരങ്ങൾ ട്രിപ്പിൾ നേടിയിട്ടുണ്ടെങ്കിലും 50 ഓവർ ഫോർമാറ്റിൽ ഒരു താരം 300 റൺസ് നേടുന്നത് ഇതാദ്യമായാണ്. വിക്ടർ ട്രംപർ 335 റൺസും വിൽ ജാക്സ് 321 റൺസുമാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ജനിച്ച ഹർജാസ് സിങ്ങിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. 2000ത്തിലാണ് ഇവർ ചണ്ഡീഗഡിൽ നിന്ന് സിഗ്നിയിലേക്ക് കുടിയേറിയത്. 2024 അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിലെ അംഗമായിരുന്നു ഹർജാസ്. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയിരുന്നത്. ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിക്കായി മിന്നും പ്രകടനം നടത്തിയതും ഹർജാസ് തന്നെയാണ്. കലാശ പോരാട്ടത്തിൽ 64 പന്തിൽ 55 റൺസ് നേടിയാണ് താരം ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയത്.
Australian player Harjas Singh has created new history in limited overs cricket. Harjas Singh, who is also of Indian origin, has written his name in history by scoring the first triple century in the limited overs format. Harjas Singh scored the triple century for Western Suburbs in grade level cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."