HOME
DETAILS

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

  
Web Desk
October 05 2025 | 10:10 AM

Rome Erupts in Mass Protest Against Genocide Palestinian Flags Rise Across the Capital

പച്ചയും ചുവപ്പും കറുപ്പും വെളുപ്പും തിരയോളങ്ങളിളകുന്ന അലകടല്‍. അക്ഷരാര്‍ഥത്തില്‍ കടല്‍ തന്നെയായിരുന്നു അത്. പോര്‍ട്ട് സാന്‍ പൗലോയില്‍ നിന്ന് പിയാസ സാന്‍ ഗിയോവാനി വരെ. പത്ത് ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം ഇവിടെ അരങ്ങേറിയത്. ഇറ്റലിയുടെ പങ്കാളിത്തത്തിനുള്ള ഒരു താക്കീത് കൂടിയായിരുന്നു ആ റാലി. 

ഒരാഴ്ചയായി ഇറ്റലിയില്‍ പ്രതിഷേധം അലയടിച്ചു കൊണ്ടേയിരിക്കുകയാണ്. ലോകമിന്നോളം കാണാത്ത അതിക്രൂരമായ വംശഹത്യക്കെതിരെ, പലപല മേഖലകളിലായി പ്രതിഷേധത്തീയില്‍ കത്തിയമരുകയായിരുന്നു രാജ്യം. രാജ്യമെങ്ങുമുള്ള പണിമുടക്ക് ഉള്‍പെടെ പ്രതിഷേധത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ഇറ്റലിയില്‍ അരങ്ങേറിയത്. 

protest italy.jpg

20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
ഉച്ചകഴിഞ്ഞ് 2:30 ഓടെയാണ് വമ്പിച്ച മാര്‍ച്ച് നഗരത്തിലൂടെ നീങ്ങിത്തുടങ്ങിയത്.  മാര്‍ച്ച് വളരെ വളരെ നീണ്ടതായിരുന്നു, അതിന്റെ ഒരറ്റം ഇറ്റാലിയന്‍ പ്രതിഷേധ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ഹൃദയമായ പിയാസ സാന്‍ ജിയോവാനിയില്‍ എത്തുമ്പോള്‍, അതിന്റെ മറ്റേഅറ്റം നാല് കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ട സാന്‍ പൗലോയിലായിരുന്നു. അപ്പോഴേക്കും, ചത്വരത്തില്‍ ചുവപ്പ്, വെള്ള, പച്ച, കറുപ്പ് നിറങ്ങള്‍ നിറഞ്ഞിരുന്നു.

ജനക്കൂട്ടത്തെപ്പോലെ തന്നെ ബാനറുകളും വൈവിധ്യപൂര്‍ണ്ണമായിരുന്നു - ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അപലപിച്ചും, ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ നിശബ്ദതയെ അപലപിച്ചും, ഫലസ്തീന്‍ പ്രതിരോധത്തിന്റെ സ്ഥിരതയെ ആഘോഷിച്ചും കൈകൊണ്ട് അടയാളപ്പെടുത്തിയ ബാനറുകള്‍. ഫലസ്തീന് ജനതയുടെ പോരാട്ടം നമ്മുടേത് കൂടിയാണ്- ലക്ഷക്കണക്കായ ജനങ്ങളെ സാക്ഷി നിര്‍ത്തി സ്പീക്കര്‍ പ്രഖ്യാപിച്ചു. 

ഫ്‌ലോട്ടിലയെ ഇസ്‌റാഈല്‍ സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലുംപ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. കൂടാതെ ഗസ്സയ്ക്കും ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയ്ക്കും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇറ്റലിയില്‍ ഒരു ദിവസം പണിമുടക്കും നടന്നു. പണിമുടക്കില്‍ ഇറ്റലിയിലെ റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു. മിലാനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷം ആളുകള്‍ പങ്കെടുത്തെന്ന് സിജിഐഎല്‍ (ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍) വ്യക്തമാക്കി.

ലിയനാര്‍ഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറില്‍ ഫലസ്തീന്‍ പതാകയും 'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യവുമായി ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ നിറഞ്ഞു. ഗിനോവയില്‍ 40,000 ആളുകളും ബ്രെസ്ചയില്‍ 10,000 പേരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. ആയിരക്കണക്കിനാളുകളാണ് വെനീസിലെ എ4 ടോള്‍ പ്ലാസ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ 'വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങള്‍ എല്ലാം സുമൂദ് ഫ്‌ലോട്ടില' എന്നെഴുതിയ ബാനറുമകളും ഏന്തിയിരുന്നു. റോമിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ നിറഞ്ഞതോടെ ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. നേപ്പിള്‍സ്, ലിവോര്‍ണോ, സലേര്‍ണോ തുറമുഖങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

അതിനിടെ,നിരവധി ബസുകള്‍ ഇറ്റാലിയന്‍ പൊലിസ് ദേശീയപാതയില്‍ തടഞ്ഞുവെന്നും അവ തലസ്ഥാനത്തേക്ക് എത്തുന്നത് തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു പ്രശംനം ഒഴിവാക്കാനെന്നവണ്ണം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നേരത്തെ നിശബ്ദമായി റോം വിട്ടിരുന്നു. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളേയും നിഷ്ഫലമാക്കി പ്രതിഷേധം ആളിക്കത്തുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വംശഹത്യക്ക് ഇരയാക്കപ്പെടുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തെ നിയന്ത്രിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് ആ പ്രതിഷേധ സംഗമം തെളിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വംശഹത്യക്ക് അമേരിക്ക ചെലവിട്ടത് രണ്ടു ലക്ഷം കോടി രൂപ

International
  •  14 hours ago
No Image

സഊദി: വാടക കൂടുന്നത് തടയാനുറച്ച് ഭരണകൂടം; വര്‍ധനവ് മരവിപ്പിക്കല്‍ രാജ്യവ്യാപകമാക്കും; ജുമുഅ ഖുതുബയിലും വിഷയമാകും | Saudi Rent Increase

Saudi-arabia
  •  14 hours ago
No Image

ലക്ഷം തൊടാന്‍ പൊന്ന്; പവന്‍ വില ഇന്ന് 90,000 കടന്നു

Business
  •  15 hours ago
No Image

സൈബർ ക്രൈം സ്‌റ്റേഷനുകൾ ഇനി സൈബർ ഡിവിഷന് കീഴിൽ; പുനഃസംഘടിപ്പിച്ച് ഉത്തരവ്

Kerala
  •  15 hours ago
No Image

സൗകര്യങ്ങളില്ലാതെ മലപ്പുറം  ആര്‍ടിഒ; കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളോളം- ലേണിങ് ടെസ്റ്റുകള്‍ നീളുന്നത് രാത്രി വരെ

Kerala
  •  15 hours ago
No Image

ദുരന്തനിവാരണ പദ്ധതി; വയനാട്ടിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുമതി

Kerala
  •  16 hours ago
No Image

ഭൂട്ടാന്‍ വാഹനക്കടത്ത്: മമ്മുട്ടി, ദുല്‍ഖര്‍, പ്രിഥ്വിരാജ് ഉള്‍പെടെ വീടുകളില്‍ ഇ.ഡി റെയ്ഡ്; പരിശോധന 17 ഇടങ്ങളില്‍  

Kerala
  •  16 hours ago
No Image

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

Kerala
  •  16 hours ago
No Image

ഖത്തറില്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസം? വാര്‍ത്തകളില്‍ വ്യക്തത വരുത്തി സിവില്‍ സര്‍വീസ് ബ്യൂറോ

qatar
  •  16 hours ago
No Image

കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

National
  •  17 hours ago