തിരുച്ചിറപ്പള്ളി ഐ.ഐ.എമ്മില്‍ അധ്യാപക/ അനധ്യാപക നിയമനം; ഏപ്രില്‍ 12നകം അപേക്ഷിക്കണം
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അധ്യാപക, അനധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഏപ്രില്‍ 12ന് വൈകീട്ട് 5.30 വരെ അപേക്ഷ നല്‍കാം.
അധ്യാപക ഒഴിവുകള്‍
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്- 1, അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്- 2.
ഒഴിവുള്ള വകുപ്പുകള്‍
ബിസിനസ് കമ്യൂണിക്കേഷന്‍, ബിസിനസ് ലോ, ഡിസിഷന്‍ സയന്‍സസ് (ഓപ്പറേഷന്‍ റിസര്‍ച്ച്, സ്റ്റാറ്റിസ്റ്റിക്‌സ്), ഇക്കണോമിക്‌സ്, ഫിനാന്‍സ്, അക്കൗണ്ടിങ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് അനലറ്റിക്‌സ്, മാര്‍ക്കറ്റിങ്, ഓപ്പറേഷനല്‍ മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷനല്‍ മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍, സ്ട്രാറ്റജി, ഓണ്‍ട്രപ്രെനര്‍ഷിപ്പ്.
* അനധ്യാപക ഒഴിവുകള്‍
സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സ്ഥിര നിയമനം
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ -1, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍-1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്-2, ജൂനിയര്‍ അസിസ്റ്റന്റ്-8, ജൂനിയര്‍ അസിസ്റ്റന്റ് (ഹിന്ദി)-1, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ടിങ് ഓഫീസര്‍-1, അക്കൗണ്ടന്റ് ഗ്രേഡ്- 1, ജൂനിയര്‍ അക്കൗണ്ടന്റ്- 1, അസിസ്റ്റന്റ് ലൈബ്രേറിയന്‍- 1,
സീനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ജൂനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ജൂനിയര്‍ സിസ്റ്റംസ് എഞ്ചിനീയര്‍ ഗ്രേഡ്- 2-1, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഐ.ടി)-2, ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)1.
കരാര്‍ നിയമനം
മാനേജര്‍ (ചെന്നൈ കാമ്പസ്) -1, ഹിന്ദി ഓഫീസര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്) -1, ജൂനിയര്‍ പ്രോഗ്രാമര്‍.
വിശദവിവരങ്ങള്‍: www.iimtrichy.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."