HOME
DETAILS

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ സ്ഥിര ജോലി; കേരള പിഎസ്‌സിയുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റ്; അപേക്ഷ 15 വരെ

  
October 04 2025 | 09:10 AM

agriculture development and farmers welfare department recruitment apply before october 15

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. ട്രാക്ടർ ഡ്രൈവർ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. കേരള പിഎസ്‌സി പട്ടികവർഗക്കാർക്ക് മാത്രമായി നടത്തുന്ന പ്രത്യേക റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർ പിഎസ് സി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. 

ജില്ല അടിസ്ഥാനത്തിൽ കണ്ണൂരിൽ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. 

പ്രായപരിധി

19 വയസ് മുതൽ 41 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1984-നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,100 രൂപമുതൽ  57,900 രൂപവരെ ശമ്പളമായി ലഭിക്കും.  

യോഗ്യത

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ലഭിച്ച അഗ്രികൾച്ചറൽ ആന്റ് റൂറൽ എഞ്ചിനിയറിംഗിലുള്ള ഡിപ്ലോമ. 

മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവരെയും പരിഗണിക്കുന്നതാണ്.

ഇൻഡസ്ടിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.റ്റി.ഐ) - ൽ നിന്നും മെക്കാനിക് (ട്രാക്ടർ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (ഡീസൽ), ഫിറ്റർ എന്നീ ട്രേഡുകളിൽ ഏതിലെങ്കിലും ലഭിച്ചിട്ടുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രായോഗിക പരിചയം. ഇത് ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിന് ശേഷം ലഭിച്ചതായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഈ ജോലിയിലുള്ള വൈദഗ്ദ്ധ്യം നിർണ്ണയിക്കുന്നതിന് പബ്ലിക് സർവ്വീസ് കമ്മീഷൻ ഒരു പ്രായോഗിക പരീക്ഷ നടത്തുന്നതാണ്. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/ 

Notification: Click 

Agriculture Development and Farmers' Welfare department tractor driver recruitment. apply before october 15



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസം? വാര്‍ത്തകളില്‍ വ്യക്തത വരുത്തി സിവില്‍ സര്‍വീസ് ബ്യൂറോ

qatar
  •  18 hours ago
No Image

കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

National
  •  18 hours ago
No Image

നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി വിസ് എയര്‍; 312 ദിര്‍ഹം മുതല്‍ നിരക്ക്; ബുക്കിങ് തുടങ്ങി

uae
  •  19 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago
No Image

കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകാൻ ക്ഷേത്രം ഭാരവാഹികൾ

Kerala
  •  19 hours ago
No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  a day ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  a day ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  a day ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  a day ago