കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: മൈസൂരില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു. നഗരത്തിലെ പ്രദര്‍ശന വേദിക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെയാണ് സംഭവം. ക്യതാമരനഹള്ളിയിലെ ഗില്‍ക്കി എന്ന വെങ്കിടേഷാണ് (38) കൊല്ലപ്പെട്ടത്. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ക്യതാമനഹള്ളിയില്‍ നേരത്തെ കാര്‍ത്തിക്ക് എന്ന തെരുവ് ഗുണ്ട കൊല്ലപ്പെട്ടിരുന്നു. മരണ ശേഷം കാര്‍ത്തികിന്റെ ബിസിനസ് നോക്കി നടത്തിയിരുന്നത് വെങ്കിടേഷായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നിഗമനം.
വെങ്കിടേഷ് കാറില്‍ സഞ്ചരിക്കുമ്പോള്‍ അഞ്ചുപേര്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെങ്കിടേഷ് കാറില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടുത്ത രക്തസ്രാവം കാരണം സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ആക്രമണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും അടുത്തുള്ള കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
In Mysuru, a 38-year-old man named Venkatesh (alias Gilki) was killed in broad daylight near an exhibition venue on Tuesday morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."