HOME
DETAILS

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

  
October 07 2025 | 18:10 PM

West Indies legend Brian Lara has praised Indian star Rohit Sharma

ഇന്ത്യൻ താരം രോഹിത് ശർമ്മയെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കളിക്കളത്തിൽ ഏത് പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലും പോരാടാനുള്ള കഴിവ് രോഹിത്തിനുണ്ടെന്നാണ് ലാറ പറഞ്ഞത്. സിയറ്റ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിൻഡീസ് ഇതിഹാസം. 

''രോഹിത് ശർമയ്ക്ക് എല്ലാ പ്രതിബന്ധങ്ങളോടും പോരാടാനുള്ള കഴിവുണ്ട്. എല്ലാ സാഹചര്യങ്ങളിലും അദ്ദേഹം ചെയ്യുന്ന രീതി നോക്കിയാൽ മതി. ഞാൻ അദ്ദേഹത്തെ ശരിക്കും ബഹുമാനിക്കുന്നു'' ലാറ പറഞ്ഞു. 

ഇന്ത്യൻ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ താരമാണ് രോഹിത് ശർമ്മ. ഇന്ത്യക്കായി ഏകദിനത്തിൽ 11168 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടി-20യിൽ 4231 റൺസും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. 

നിലവിൽ ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു. ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്.

2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ഏകദിനത്തിൽ കളിച്ചിരുന്നില്ല. രോഹിത് അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. 

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

West Indies legend Brian Lara has praised Indian star Rohit Sharma. Lara said that Rohit has the ability to fight in any difficult situation on the field.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  6 hours ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  6 hours ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  6 hours ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  6 hours ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  7 hours ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  7 hours ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  7 hours ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  7 hours ago
No Image

അവർ ആ കാര്യം ആവശ്യപ്പെട്ടാൽ ടീമിനായി ഞാനത് ചെയ്യും: സഞ്ജു

Cricket
  •  7 hours ago