സഹകരണ കാര്‍ഷിക മേളയ്ക്ക് തുടക്കമായി
കാക്കനാട്: ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണ കാര്‍ഷിക മേളയ്ക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് വി.പി. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ രഞ്ജിനി ഉണ്ണി, ഡയറക്ടര്‍ ജോണി അരീക്കാട്ടേല്‍, ഡയറക്ടര്‍മാരായ കെ.ബി. അറുമുഖന്‍, ജയ സോമന്‍, നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ അശോക്കുമാര്‍ നായര്‍, മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.ഡി. പൗലോസ്, പളളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പി. വിജയന്‍, ജില്ലാ സഹകരണ ബാങ്ക് കൃഷി ഓഫീസര്‍ ടി.എസ്. സിന്ധു, ജനറല്‍ മാനേജര്‍ എം.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ഫാര്‍മേഴ്‌സ് ക്ലബ്ബ്, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയിട്ടുളള വിഷരഹിത പച്ചക്കറികളും അനുബന്ധ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ന്യായവിലയില്‍ വാങ്ങുന്നതിനുളള അവസരം മേളയിലുണ്ട്.
കുറഞ്ഞ സ്ഥലത്തെ കോഴിവളര്‍ത്തല്‍, കൂണ്‍കൃഷി, മലേഷ്യന്‍ കുളളന്‍ ഫലവൃക്ഷങ്ങള്‍, വറുത്ത കൊപ്രയില്‍ നിന്നുളള വെളിച്ചെണ്ണ, ഇടുക്കിയില്‍ നിന്നുളള സുഗന്ധദ്രവ്യങ്ങള്‍, കൃഷിസംബന്ധമായ പുസ്തകങ്ങള്‍, പായസമേള, നമ്മുടെ കണ്‍മുന്നില്‍ വച്ചുതന്നെ നിര്‍മ്മിക്കുന്ന കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവ മേളയുടെ ആകര്‍ഷകങ്ങളാണ്. മേള വ്യാഴാഴ്ച അവസാനിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."