ക്വാറികള്‍ക്ക് തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ക്വാറികള്‍ക്ക് തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടെന്ന ഖനന നിയന്ത്രണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവു നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (രണ്ടാം ഭേദഗതി) ചട്ടം നിലവില്‍ വന്ന തീയതിക്കു ശേഷം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന തരത്തിലാണ് വ്യവസ്ഥ ഇളവു ചെയ്തത്. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ചാണെങ്കില്‍ പല ക്വാറികളുടെയും പ്രവര്‍ത്തനം ഇതിനോടകം അവസാനിക്കുമായിരുന്നു.
എന്നാല്‍ 2015 നു ശേഷമെന്ന കാലയളവു നിശ്ചയിച്ചതോടെ നിലവിലുള്ള ക്വാറികള്‍ക്കെല്ലാം 2018 വരെ തുടരാമെന്ന സ്ഥിതിയായെന്നും ഇതോടെ പരിസ്ഥിതി സംരക്ഷണത്തിനായി കൊണ്ടുവന്ന ചട്ടത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതായെന്നും ഹരജിയില്‍ പറയുന്നു. പത്തു വര്‍ഷത്തിലേറെയായി ഒരേ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കേരളത്തിലുണ്ട്.
ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ കഴിയുന്ന നിയമത്തില്‍ വെള്ളം ചേര്‍ത്ത് പരിസ്ഥിതി സംരക്ഷണം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും 1986 ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമത്തിനു വിരുദ്ധമാണ് ഇത്തരമൊരു ഇളവെന്നും ഹരജിയില്‍ പറയുന്നു.
2015 ഫെബ്രുവരിയിലാണ് മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച ക്വാറികള്‍ക്ക് തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടെന്ന ചട്ടം കൊണ്ടുവന്നത്. എന്നാല്‍ 2015 ഒക്ടടോബര്‍ അഞ്ചിന് ഇതു ഭേദഗതി ചെയ്തു.
ചട്ടത്തില്‍ ഇളവു വന്നതോടെ ഇതിന്റെ ചുവടു പിടിച്ചു സംസ്ഥാനത്തു വ്യാപകമായി ക്വാറികളുടെ പെര്‍മ്മിറ്റ് പുതുക്കി നല്‍കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."