HOME
DETAILS

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

  
October 05, 2025 | 5:22 AM

dubai honors over 200 top teachers with golden visas

ദുബൈ: ദുബൈയിലെ ശിശുപരിപാലന കേന്ദ്രങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 200-ലധികം മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസകൾ നൽകി ആദരിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. 

2024-ലെ ലോക അധ്യാപക ദിനത്തിലാണ് ഈ സംരംഭം ആദ്യമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അധ്യാപകരെയാണ് ആദരിച്ചത്.

ഗോൾഡൻ വിസകൾ നൽകിക്കൊണ്ട്, അറിവ്, സത്യസന്ധത, സേവനം എന്നിവയുടെ മൂല്യങ്ങൾ ദുബൈ അംഗീകരിക്കുന്നു. കൂടാതെ, അടുത്ത തലമുറയ്ക്ക് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സ്കൂളുകളിൽ ഉറപ്പാക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പും ഫലങ്ങളും

ആദ്യ ഘട്ടത്തിൽ 435 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 223 അധ്യാപകർ (51%) തിരഞ്ഞെടുക്കപ്പെട്ടു. യോഗ്യതകൾ, നേട്ടങ്ങൾ, വിദ്യാഭ്യാസത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ, വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള നല്ല പ്രതികരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണയം. ദേശീയത, ലിംഗഭേദം, എക്സ്പീരിയൻസ് തുടങ്ങിയ ഘടകങ്ങൾ ഒഴിവാക്കി തീർത്തും സുതാര്യമായിരുന്നു തെരഞ്ഞെടുപ്പ്.

നൽകിയ വിസകളിൽ 157 എണ്ണം സ്കൂൾ ജീവനക്കാർക്കും, 60 എണ്ണം സർവകലാശാല അധ്യാപകർക്കും, ആറെണ്ണം ശിശുപരിപാലന കേന്ദ്രങ്ങളിലെ അധ്യാപകർക്കുമാണ്. മുതിർന്ന നേതാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, ലൈബ്രേറിയൻമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുരസ്കാര ജേതാക്കൾ, ഗവേഷകർ, സമൂഹത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയവർ തുടങ്ങിയവർക്ക് പ്രത്യേക അംഗീകാരം നൽകി.

അധ്യാപകരെ ശാക്തീകരിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക, ദുബൈയെ വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ദുബൈയിലെ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങൾ, സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കായി തുറക്കും.

Under the patronage of His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, over 200 outstanding teachers from Dubai's childcare centers, schools, and universities have been honored with Golden Visas. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  5 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  5 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  5 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  5 days ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  5 days ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  5 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  5 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  5 days ago