HOME
DETAILS

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

  
Web Desk
October 05, 2025 | 9:59 AM

India vs pakistan the womens captains also left without shaking hands during the toss of the match

കൊളംബോ: ഐസിസി വനിത ഏകദിന ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിലെന്ന പോലെ വനിത ക്യാപ്റ്റൻമാരും മത്സരത്തിലെ ടോസ് സമയങ്ങളിൽ പരസ്പരം കൈ കൊടുക്കാതെ പോവുകയായിരുന്നു. 

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിനിടെ ടോസിനെത്തിയ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹസ്തദാനം ചെയ്തിരുന്നില്ല. ടീം ലിസ്റ്റ് അമ്പയർക്ക് നൽകി ഇരു ക്യാപ്റ്റന്മാരും ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.    

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം മറുഭാഗത്ത് ബംഗ്ലാദേശിനോട് ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം വിജയവും വെച്ചായിരിക്കും ഹർമൻ പ്രീത് കൗറും സംഘവും കളത്തിൽ ഇറങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ 

പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സ്നേഹ റാണ, രേണുക സിംഗ് താക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

പാകിസ്താൻ പ്ലെയിങ് ഇലവൻ

മുനീബ അലി, സദഫ് ഷംസ്, സിദ്ര അമിൻ, റമീൻ ഷമീം, ആലിയ റിയാസ്, സിദ്ര നവാസ് (വിക്കറ്റ് കീപ്പർ) , ഫാത്തിമ സന ​​(ക്യാപ്റ്റൻ), നതാലിയ പെർവൈസ്, ഡയാന ബെയ്ഗ്, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.

The ICC Women's ODI World Cup is underway in a thrilling match between India and Pakistan. Just like in the India-Pakistan clash in the Asia Cup, the women's captains also left without shaking hands during the toss of the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  2 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  2 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  2 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  2 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  2 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  2 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  2 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  2 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  2 days ago