സന്ദർശകർക്ക് ആശ്വാസം; ശൈത്യകാലത്ത് അൽഉലയിലേക്ക് കൂടുതൽ സർവിസുകളുമായി വിമാനക്കമ്പനികൾ
അൽ ഉല: ഒക്ടോബർ 26 മുതൽ മാർച്ച് 28 വരെ, അൽ ഉല അന്താരാഷ്ട്ര വിമാനത്താവളം ആഴ്ചയിൽ 27 വിമാനങ്ങളെ സ്വീകരിക്കും. ഇതിൽ ഖത്തർ എയർവേയ്‌സ് പ്രവർത്തിപ്പിക്കുന്ന ദോഹ വഴിയുള്ള മൂന്ന് പ്രതിവാര സർവിസുകളും, റോയൽ ജോർദാന്റെ ആഴ്ചയിൽ രണ്ട് തവണ സർവിസ് നടത്തുന്ന അൽ ഉല-അമ്മാൻ സർവീസിന്റെ പുനരാരംഭവും ഉൾപ്പെടുന്നു.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 90-ലധികം രാജ്യങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവിസുകൾ നടത്തുന്നുണ്ട്. അതേസമയം, അൽ ഉല സർവിസ് വടക്കുപടിഞ്ഞാറൻ അറേബ്യയെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സന്ദർശകരുമായി ബന്ധിപ്പിക്കുന്നു.
ജോർദാനിലെ പെട്രയ്ക്കും സഊദി അറേബ്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായ അൽഉലയിലെ ഹെഗ്രയ്ക്കും ഇടയിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താൻ അൽ ഉല-അമ്മാൻ സർവിസ് സഹായിക്കും.
ശൈത്യകാലത്തെ വിമാനങ്ങളുടെ വർധന, പ്രദേശത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാണ്. ഇത് അലുലയുടെ പ്രകൃതി ഭംഗി, ആഡംബര ആതിഥ്യം, സമ്പന്നമായ പൈതൃകം, വൈവിധ്യമാർന്ന പരിപാടികളും അനുഭവങ്ങളും എളുപ്പത്തിൽ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു. ശൈത്യകാലമാണ് ഇവിടം പര്യവേക്ഷണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം.
AlUla International Airport is set to receive 27 weekly flights from October 26 to March 28. The flights will include Qatar Airways' three weekly services via Doha and Royal Jordanian's twice-weekly AlUla-Amman service, which is resuming operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."