HOME
DETAILS

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലി; നാളെയാണ് ലാസ്റ്റ് ഡേറ്റ്; ആകെ 14 ഒഴിവുകള്‍

  
October 05 2025 | 12:10 PM

latest recruitment in thiruvananthapuram regional cancer centre rcc total of 14 vacancies apply before october 06

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരത്ത് പുതിയ റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ അയക്കണം. 

അവസാന തീയതി: ഒക്ടോബര്‍ 06

തസ്തികയും ഒഴിവുകളും

തിരുവനന്തപുരം ആര്‍സിസിയില്‍ നഴ്‌സിങ് അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 14.

കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. 

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും വയസിളവുണ്ട്. 

ആര്‍സിസിയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസിളവിനും അര്‍ഹതയുണ്ട്. 

യോഗ്യത

പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. 

സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് രണ്ട് വര്‍ഷത്തെ നഴ്‌സിങ് അസിസ്റ്റന്റ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവരായിരിക്കണം. 

100 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു വര്‍ഷം ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18390 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്ക് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ പൂരിപ്പിച്ച്, ഇനി പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി തിരുവനന്തപുരം ആര്‍സിസിയുടെ വിലാസത്തില്‍ എത്തിക്കണം. 

- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി.

- യോഗ്യത, എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന കോപ്പി.

- സിവി/ ബയോഡാറ്റ.  

വിലാസം: The Director, Regional Cancer Centre, Medical  College P.O, Thiruvananthapuram- 695011, Kerala, India. 

അപേക്ഷകള്‍ ഒക്ടോബര്‍ 6ന് വൈകീട്ട് 3.30ന് മുന്‍പായി എത്തിക്കണം. ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും. 

അപേക്ഷ ഫോം: Click 

വിജ്ഞാപനം: Click

Nursing assistant recruitment in thiruvananthapuram regional cancer centre. total of 14 vacancies. Apply before october 06



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  5 hours ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  5 hours ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  6 hours ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  6 hours ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  6 hours ago
No Image

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

tourism
  •  6 hours ago
No Image

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

crime
  •  6 hours ago
No Image

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും

Saudi-arabia
  •  6 hours ago
No Image

കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  7 hours ago