HOME
DETAILS

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

  
October 08, 2025 | 12:48 PM

thiruvananthapuram plus two student throat slit attempted murder accused remanded

തിരുവനന്തപുരം: തുമ്പയിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുളത്തൂർ കൊന്നവിളാകം സ്വദേശി അഭിജിത് (34) ആണ് ആക്രമണം നടത്തിയത്. സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസൽ (17) ആണ് ആക്രമിക്കപ്പെട്ട വിദ്യാർഥി. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ്.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് അഭിജിത്തിന്റെ ആക്രമണം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടന്നുപോകുന്നത് കണ്ട അഭിജിത് ഇവരെ ചീത്ത വിളിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥികളുമായി അഭിജിത് വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് തർക്കം രൂക്ഷമാവുകയും പിടിവലി ഉണ്ടാവുകയും ചെയ്തു.

അക്രമാസക്തനായ അഭിജിത്, വിദ്യാർഥികളെ ഭയപ്പെടുത്താൻ വീട്ടിൽ നിന്ന് ബ്ലേഡുമായി മടങ്ങിയെത്തി. തുടർന്ന് ഫൈസലിനെ പിന്തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മാരകമായ മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് തുമ്പ പൊലിസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. കോടതി അഭിജിത്തിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  4 days ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  4 days ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  4 days ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  4 days ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  4 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  4 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  4 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  4 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  4 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  4 days ago