HOME
DETAILS

എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍

  
October 06 2025 | 06:10 AM

kerala govt delays hc-ordered appointment of 104 aided school teachers

 

തിരുവനന്തപുരം: വിവിധ എയ്ഡഡ് സ്‌കൂളിലെ എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. എയ്ഡഡ് സ്‌കൂളിലെ 104 അധ്യാപകര്‍ക്കാണ് നിയമനം നല്‍കണമെന്ന ഉത്തരവ് ഇതുവരെയും നടപ്പാവാത്തത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും ഇവര്‍ക്ക് നിയമനം നല്‍കിയിട്ടില്ല.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമക്കുരുക്ക് വന്നതിനെ തുടര്‍ന്ന് എയ്ഡഡ് കോളജിലെ അധ്യാപകരുടെ നിയമനം നല്‍കുന്നതിന് അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പലരും കോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍എസ്എസിന്റെ കോളജുകളില്‍ നിയമനം അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് 104 അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

എന്‍എസ്എസിന്റെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കും നിയമനത്തിന് അംഗീകാരം നല്‍കണമെന്ന് കോടതി വിധിച്ചെങ്കിലും സര്‍ക്കാര്‍ വീണ്ടും കാലതാമസം വരുത്തുകയാണ്. തുടര്‍ന്ന് അധ്യാപകര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ സാവകാശം തേടി സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ സാവകാശ കാലാവധി ഓഗസ്റ്റില്‍ കഴിഞ്ഞിട്ടും നിയമന നടപടി ഇതുവരെ നടപ്പാക്കിയിട്ടില്ല.

 

 

The Kerala government is facing criticism for failing to implement a High Court order directing the appointment of 104 aided school teachers. Despite a two-month extension granted by the court, the Education Department has not taken action to approve their appointments. The delay stems from legal complexities related to reservation for persons with disabilities. While the government approved appointments in NSS-run colleges based on a Supreme Court verdict, it has not extended the same approval to these 104 teachers, prompting them to approach the High Court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ

Kerala
  •  15 hours ago
No Image

ഒമാനിൽ സ്വദേശിവൽക്കരണം കർശനമാക്കുന്നു; എല്ലാ വിദേശ ബിസിനസുകളിലും ഒരു ഒമാനി ജീവനക്കാരനെയെങ്കിലും നിയമിക്കണം

oman
  •  16 hours ago
No Image

In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി

crime
  •  16 hours ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി

Kerala
  •  16 hours ago
No Image

ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിച്ച് ഫ്‌ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍

International
  •  16 hours ago
No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  17 hours ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  17 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'

Cricket
  •  17 hours ago
No Image

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്

Kerala
  •  18 hours ago
No Image

അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു

Kerala
  •  18 hours ago