HOME
DETAILS

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി

  
October 06, 2025 | 5:36 AM

kerala-assembly-protest-sabarimala-gold-row

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിഷയം ഉന്നയിച്ചു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികളും ബാനറുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. 

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എം.ബി രാജേഷ് വ്യക്തമാക്കി. എന്നാല്‍ അംഗങ്ങളെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാനായി ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചതോടെ സ്പീക്കര്‍ രോഷാകുലനായി. ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. 

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' എന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബഹളം കൂടിയതോടെ ചോദ്യോത്തര വേള സ്പീക്കര്‍ റദ്ദാക്കി. സഭാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

ഇതിനു മുന്നേ, അടിയന്തരപ്രമേയമായി പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാനിവില്ലെന്നായിരുന്നു സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാട്. 

സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തി തങ്ങളില്‍ നിന്നകന്ന അനുഭാവികളായ ഹിന്ദുക്കളെ വീണ്ടും ചിറകിനടിയിലെത്തിക്കാന്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സര്‍ക്കാരിനെ പിന്തുണച്ചു രംഗത്തുവരിക കൂടി ചെയ്തതോടെ മുന്‍നിര ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവസ്ഥ മുന്നില്‍ക്കണ്ട പ്രതിപക്ഷ കക്ഷികള്‍, സമുദായ ബന്ധുക്കളെ രംഗത്തിറക്കി അതിന് തടയിടാന്‍ നീക്കുപോക്കുകള്‍ നടത്തിവരുന്നതിനിടെയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ഉയര്‍ന്നത്. എന്‍.എസ്.എസ് വിഷയത്തില്‍ ഇപ്പോഴും പ്രതികരിച്ചിട്ടില്ലെങ്കിലും വിശ്വാസികള്‍ വഞ്ചിക്കപ്പെടുകയാണെന്നും ദേവസ്വം പ്രതിക്കൂട്ടിലാണെന്നും മോഷണവും ചൂഷണവും കുറേക്കാലമായി തുടങ്ങിയിട്ടെന്നും പ്രസ്താവനയിറക്കി എസ്.എന്‍.ഡി.പി ആഞ്ഞടിച്ചത് പ്രതിപക്ഷത്തിന് ഊര്‍ജം നല്‍കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

30.3 കിലോ സ്വര്‍ണമാണ് വിജയ്മല്യ ശബരിമലയിലേക്ക് നല്‍കിയതെങ്കില്‍ അതില്‍ അഞ്ചു കിലോ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിച്ചിരുന്നത്. ഇത് കാണാതായതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. അയ്യപ്പ സംഗമത്തിന്റെ പ്രൗഢി മുഴുവന്‍ നിലംപരിശാക്കുന്ന വിവാദമായി മാറിയിരിക്കുകയാണ് സന്നിധാനത്തെ സ്വര്‍ണ മോഷണം.

വിശ്വാസികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം നടത്തി ശബരിമലയിലെ വെട്ടിപ്പുകളില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ശബരിമല സമരപരിപാടികള്‍ നിശ്ചയിക്കാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്. 9ന് പത്തനംതിട്ടയിലാണ് വിശ്വാസികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

സി.പി.എം സംഘടിപ്പിച്ച അയ്യപ്പ സംഗമം വോട്ട് തട്ടാനാണെന്ന് ആരോപിച്ച് യു.ഡി.എഫ് അതില്‍ നിന്നു വിട്ടുനിന്നിരുന്നു. എന്നാല്‍, അയ്യപ്പ സംഗമത്തിലൂടെ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ സി.പി.എമ്മിനായേക്കുമെന്ന് കണ്ട് മറുപടി നല്‍കാനുള്ള ശ്രമത്തിലായിരുന്നു യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍. പരിപാടി പണം മുടക്കി സംഘടിപ്പിച്ചത് ദേവസ്വംബോര്‍ഡാണെന്ന് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് പ്രാധാന്യമേറി. ശബരിമലയെ രാഷ്ട്രീയ തട്ടിപ്പിനുപയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബി.ജെ.പിയാകട്ടെ നാളെ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തി ശബരിമലയെ തെരുവിലെത്തിക്കാനാണ് ശ്രമിക്കുന്നത്. മുമ്പു നടന്നതുപോലെ നാമജപ യാത്ര വരെ അവര്‍ തീരുമാനിച്ചിട്ടുണ്ട്. 
അടുത്ത തെരഞ്ഞെടുപ്പ് വരെ എന്തായാലും കേരളം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയമായി ശബരിമല മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സി.ബി.ഐ പോലെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനെത്തിയാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് വന്‍ വഴിത്തിരിവുകളാണ് വരാനിരിക്കുന്നത്.

English Summary: A major protest erupted in the Kerala Legislative Assembly over the alleged gold plating scam related to the Sabarimala temple. During the Question Hour, Opposition Leader V.D. Satheesan raised the issue and demanded the resignation of Devaswom Minister V.N. Vasavan. Opposition members stormed the well of the House holding banners with slogans like "Ayyappan’s gold swallowed by greedy temples", disrupting proceedings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago