HOME
DETAILS

ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിച്ച് ഫ്‌ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍

  
Web Desk
October 06, 2025 | 5:15 AM

Italian Captain Converts to Islam While in Israeli Custody

ഐക്യദാര്‍ഢ്യങ്ങളും ചേര്‍ന്നു നില്‍ക്കലുകളും പലവിധമാണ്. ലോകത്തെ അതിശിയപ്പിക്കുന്ന ചേര്‍ന്നു നില്‍ക്കലുകള്‍ ഗസ്സയോട് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു ജനത അവരുടെ വിശ്വസത്തിന്റെ പേരില്‍ ഉന്മൂലനം ചെയ്യപ്പെട്ട് കൊണ്ടിരിക്കേ അവരോട് ഐക്യപ്പെടാന്‍ വംശഹത്യക്കു മുന്നില്‍ മൗനം പാലിക്കുന്ന ഈ ലോകത്തോട് പ്രതിഷേധിക്കാന്‍ ഏറ്റവും മഹത്തായ തീരുമാനം എന്താവണം. ജീവന്‍ പോലും പണയം വെച്ച് വംശഹത്യക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു ജനതയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട പോരാളി സംഘാംഗമായ ഇറ്റാലിയന്‍ ആക്ടിവിസ്റ്റ് ടോമാസോ ബോര്‍ട്ടോളാസിക്ക് മര്‌റൊന്ന് ആലോചിക്കാനില്ലായിരുന്നു. അവരില്‍ ഒരാളാവുക. അങ്ങനെ അദ്ദേഹം ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ചിടത്തു വെച്ച് ശഹാദത്ത് ചൊല്ലുന്നു. എന്തിന്‍രെ പേരിലാണോ ഒരു ജനതയെ സയണിസ്റ്റ് ഭീകര ഭരണകൂടം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് അത് തന്നെ സ്വീകരിക്കുന്നു. 

'ഇസ്‌ലാം സ്വീകരിച്ച ആ നിമിഷം എനിക്ക് പുതുജന്മം ലഭിച്ചത് പോലെയാണ് തോന്നുന്നത്. പുതിയ വെളിച്ചം എന്നിലേക്കണഞ്ഞത് പോലെ' തന്നിലേക്ക് വെളിത്തം പകര്‍ന്നു തന്ന തുര്‍ക്കി സുഹൃത്തുക്കളെ ആലിംഗനം ചെയ്ത് അദ്ദേഹം പറയുന്നു. ഇസ്‌റാഈല്‍ കസ്റ്റഡിയിലിരിക്കേയാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. തടങ്കലിലെ തന്റെ അനുഭവവും തുര്‍ക്കിയിലെ സഹപ്രവര്‍ത്തകരുടെ വിശ്വാസവും മതം മാറാന്‍ തന്നെ എങ്ങനെ പ്രേരിപ്പിച്ചു എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തര്‍കര്‍ക്ക് മുന്നില്‍ വിവരിക്കുന്നുണ്ട്.

'ഞാന്‍ ഫ്‌ലോട്ടില്ലയില്‍ ആയിരിക്കുമ്പോള്‍ ഫലസ്തീന്‍ ജനതക്കും എന്റെ രാജ്യത്തിനും വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. കാരണം ഞങ്ങള്‍ക്ക് വംശഹത്യ ഇനിയും കണ്ടുനില്‍ക്കാനാവില്ലായിരുന്നു. ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വന്ന കഴിഞ്ഞ നാളുകള്‍ ഏറെ ദുഷ്‌ക്കരമായിരുന്നു. എന്റെ സഹകാരികള്‍ തുര്‍ക്കിയില്‍നിന്നുള്ളവരായിരുന്നു. അവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ഞങ്ങള്‍ ഏറെ വിഷമകരമായ, ഭയം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത്. പരസ്പരം ജീവന്‍ പണയം വെച്ച അവസ്ഥ. ഞങ്ങള്‍ ഒന്നിച്ച് നിന്നു. അവര്‍ പ്രാര്‍ഥിക്കുന്നതിനിടെ പൊലിസ് കടന്നു വന്നു പ്രാര്‍ഥന തടസ്സപ്പെടുത്തി. അത് എതിര്‍ക്കണമെന്ന് എനിക്ക് തോന്നി. ഇതെല്ലാം കണ്ടപ്പോള്‍ ഇസ് ലാം സ്വീകരിക്കണമെന്ന് എനിക്ക് തോന്നി. ഞാന്‍ ശഹാദ ചൊല്ലി. ഞാന്‍ എനിക്ക് വേണ്ടിയാണ് ഇത് ചെയ്തത്. ഒരു പുതിയ ജന്മം പോലെ തോന്നുന്നു. ഞാന്‍ സന്തോഷവാനാണ്' മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വ്യക്തമാക്കി.

തന്റെ ശരീരം മുഴുവന്‍ പച്ച കുത്തിയിട്ടുണ്ടെന്നും ദൈവം എന്റെ വിശ്വാസം സ്വീകരിക്കുമോ എന്നും ക്യാപ്റ്റന്‍ എന്നോട് ചോദിച്ചു. അദ്ദേഹത്തിന്റെ സഹയാത്രികന്‍ പറയുന്നു. സ്വീകരിക്കുമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞതായും തുര്‍ക്കിക്കാരനായ സഹയാത്രികന്‍ വ്യക്തമാക്കി. 

ഫ്ളോട്ടില്ലയില്‍ നിന്ന് കസ്റ്റഡില്‍ എടുത്ത 137 ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഇസ്റാഈല്‍ കയറ്റി അയക്കുകയായിരുന്നുയ ഇവര്‍ ഇവിടെനിന്ന് സ്വന്തം നാട്ടിലേക്ക് പോകും. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് 137 ആക്ടിവിസ്റ്റുകള്‍ തുര്‍ക്കിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്.ഇവരില്‍ 36 പേര്‍ തുര്‍ക്കി പൗരന്മാരാണ്. യു.എസ്, യു.എ.ഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിഷ്യാന, സ്വിറ്റ്‌സര്‍ലന്റ്, തുനീഷ്യ, ജോര്‍ദാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. 26 ഇറ്റാലിയന്‍ ആക്ടിവിസിറ്റുകളും സംഘത്തിലുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.

15 ഇറ്റാലിയന്‍ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും ഇസ്‌റാഈലിന്റെ കസ്റ്റഡിയിലുണ്ട്. 450ലേറെ ആക്ടിവിസ്റ്റുകളെയാണ് ഇസ്‌റാഈല്‍ ഫ്‌ളോട്ടില്ല കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.ഇസ്‌റാഈല്‍ ആദ്യം കയറ്റി അയച്ചത് നാല് ഇറ്റാലിയന്‍ എം.പിമാരെയാണ്. ഇവര്‍ വെള്ളിയാഴ്ച റോമിലെത്തിയിരുന്നു.

 

An Italian captain detained in Israel has reportedly embraced Islam during his time in custody. The story has drawn global attention amid ongoing tensions in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  5 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  5 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  5 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  5 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  5 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  5 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  5 days ago