കെ.ടി.ഡി.സി പായസമേള വെളളിയാഴ്ച ആരംഭിക്കും
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് കെ.ടി.ഡി.സി ബോള്‍ഗാട്ടി പാലസ് നടത്തുന്ന പായസമേള മറൈന്‍ഡ്രൈവിലുളള കെ.ടി.ഡി.സി ഷോപ്പിങ് കോംപ്ലക്‌സിന്റെ മൈതാനത്ത് പ്രത്യേക പവലിയനില്‍ നടക്കും. മേളയുടെ ഉദ്ഘാടനം വൈളളിയാഴ്ച രാവിലെ 10ന് ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിക്കും.
തിരുവോണ ദിവസമായ 14ന് ബുധനാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈവിധ്യമാര്‍ന്ന പായസങ്ങള്‍ ലഭിക്കും. ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി പാലിച്ച്, ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുളള ഗുണനിലവാരം ഉറപ്പാക്കി, കെ.ടി.ഡി.സി യുടെ പരിചയ സമ്പന്നരായ പാചകസംഘമാണ് ഈ പ്രാവശ്യത്തെ മേളയ്ക്ക് വിഭവങ്ങള്‍ ഒരുക്കുന്നത്. വിവിധയിനം പായസങ്ങള്‍ ഡിസ്‌പോസിബിള്‍ കപ്പുകളിലും മൈക്രോവേവ് പ്രതിരോധശേഷിയുളള പ്രത്യേകം തയാര്‍ ചെയ്ത കണ്ടയിനറുകളിലും മിതമായ വിലയ്ക്ക് ലഭിക്കും.
സ്‌പെഷ്യല്‍ പാലട, ഗോതമ്പ് പ്രഥമന്‍, അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍ തുടങ്ങിയ സ്വാദിഷ്ടമായ വിവിധയിനം പായസങ്ങള്‍ക്ക് പുറമെ ഉത്രാടനാളിലും തിരുവോണത്തിനും പ്രത്യേക ചേരുവകളും പാചകവിധിയനുസരിച്ച് തയാറാക്കുന്ന വൈവിധ്യമാര്‍ന്ന പായസങ്ങളും ഇപ്രാവശ്യത്തെ മേളയുടെ സവിശേഷതയാണ്. തിരക്കൊഴിവാക്കാന്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണ്‍ 9400008578.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."