ടാക്‌സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
ദുബൈ: ടാക്‌സി മേഖലയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വമ്പൻ സമ്മാനപദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി. ടാക്സി ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതിയാണ് ആർടിഎ ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സുഖസൗകര്യവും ടാക്‌സി സേവനത്തിന്റെ ഗുണനിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2025-ൽ 28 വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ പദ്ധതികൾ ഡ്രൈവർമാർ, കമ്പനികൾ, യാത്രക്കാർ എന്നിവർക്കെല്ലാം ഉപകാരപ്പെടുന്നവയാണ്.
വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കാനായി നൂതന സാങ്കേതികവിദ്യകളും ഉയർന്ന കൃത്യതയുള്ള സെൻസറുകളും വിന്യസിക്കുക, പ്രവർത്തനങ്ങൽ നിരീക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുയോജ്യമായ തുണിത്തരങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാർക്ക് ആറ് സെറ്റ് യൂണിഫോമുകൾ വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനായി, ടാക്‌സി സീറ്റുകളിലെ തുണിത്തരങ്ങൾ ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക, സുഖമമായ യാത്രക്കായി ടാക്‌സികളിൽ എയർ ഫ്രഷനറുകൾ സജ്ജീകരിക്കുക തുടങ്ങിയ നടപടികളും ആർടിഎ നടപ്പാക്കി.
“ഈ പദ്ധതികൾ യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ ഗതാഗതം നൽകാനുള്ള ആർടിഎ ലക്ഷ്യങ്ങളുടെ ഭാഗമാണ്. ദുബൈ സ്മാർട്ട് സിറ്റി ദർശനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം, നേതൃത്വത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ ശ്രമങ്ങൾ.” ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ അഡെൽ ശാക്രി വ്യക്തമാക്കി.
The Dubai Roads and Transport Authority (RTA) has introduced a massive incentive program worth 8 million dirhams to enhance the quality of service in the taxi sector. The program aims to reward taxi drivers and companies that provide excellent service, promoting a positive experience for passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."