
അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കെതിരായ ഷൂ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രമെന്ന് രാജ്യസഭാ എംപി എ എ റഹീം. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് നേരെ ഷൂ എറിയുകയാണെന്നും റഹീം പറഞ്ഞു. പരമോന്നത നീതി പീഠത്തിനെതിരായ ആക്രമണം അങ്ങേയറ്റം അപമാനകരമാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്
അന്ന് ഷൂ നക്കിയവർ
ഇന്ന് ഷൂ എറിയുന്നു.
പരമോന്നത നീതിപീഠത്തിൽ ഇന്ന് സംഭവിച്ചത്
അങ്ങേയറ്റം അപമാനകരമായ സംഭവമാണ്. ബഹുമാനപെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗാവായ് ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്.“സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു”എന്നാരോപിച്ചാണ് വക്കീൽ വേഷധാരി ഷൂ അദ്ദേഹത്തിന് നേരെ എറിഞ്ഞത്.
ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്.
ബ്രട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണ്.
നീതി പീഠങ്ങളെ ഭയപ്പെടുത്തി
നിയമവാഴ്ചയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്.
അവരോട് ഒന്നേ പറയാനുള്ളു,
यतो धर्मस्ततो जयः
യതോ ധർമ്മസ്ഥതോ ജയ:
തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെയാണ് പരമോന്നത നീതിപീഠത്തിന് നേരെ ആക്രമണമുണ്ടായത്. അഭിഭാഷക വേഷത്തിലുള്ള ഒരാള്‍ ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്രവർത്തിക്കിടെ ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. കോടതി മുറിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ വ്യക്തി 'സനാതന്‍ ധരം കാ അപ്മാന് നഹി സഹേഗ ഹിന്ദുസ്ഥാന്‍' ('സനാതന്‍ ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല') എന്ന് ആക്രോശിച്ചുവെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. പേപ്പര്‍ റോള്‍ എറിയുന്നതായാണ് തോന്നിയതെന്നും ചിലര്‍ പറയുന്നുണ്ട്. അതേ സമയം, ബഹളങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി ദിവസത്തെ നടപടിക്രമങ്ങള്‍ തുടര്‍ന്നു.
ഖജുരാഹോയില്‍ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നും ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സനാതന ധര്മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു അന്ന് ഉയര്‍ന്ന് വന്ന വിമര്‍ശനം.
rajya sabha mp a. a. raheem said that the shoe attack on chief justice of india b. r. gavai is a result of sangh parivar's hate campaign. he added that those who once apologized to the british are now throwing shoes at the constitution of independent india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
National
• 3 hours ago
നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
uae
• 4 hours ago
ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി
International
• 4 hours ago
ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം
National
• 4 hours ago
ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
latest
• 4 hours ago.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• 4 hours ago
'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
Kerala
• 4 hours ago
സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും
Saudi-arabia
• 5 hours ago
കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്
Kerala
• 5 hours ago
ലോകത്തിൽ രണ്ടാമനാവാൻ കോഹ്ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും
Cricket
• 5 hours ago
ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍
National
• 5 hours ago
ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala
• 5 hours ago
ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
International
• 6 hours ago
നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 6 hours ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• 7 hours ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 7 hours ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 7 hours ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 8 hours ago
ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ
Kerala
• 6 hours ago
ടാക്സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 7 hours ago
സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള
Football
• 7 hours ago