HOME
DETAILS

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്

  
October 06 2025 | 12:10 PM

AB deVilliers talks about Abhishek Sharma performance in t20 cricket

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ അഭിഷേക് ശർമ്മ മികച്ച രീതിയിൽ ആസ്വദിക്കുമെന്നാണ് എബിഡി പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം ഇക്കാര്യം പറഞ്ഞത്. 

''അഭിഷേക് ശർമ്മ മികച്ച ഫോമിലാണ്. ചിലർ പറയുന്നത് ടി-20 ഫോർമാറ്റിൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർ അവനാണെന്നാണ്. ഓസ്‌ട്രേലിയയിൽ അവന് എന്ത് ചെയ്യൂമെന്നത് കാണാൻ വളരെ മികച്ചതായിരിക്കും. അവിടെയുള്ള സാഹചര്യങ്ങൾ അദ്ദേഹം ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അവിടെ ധാരാളം ബൗൺസറുകൾ വരും'' എബി ഡിവില്ലിയേഴ്സ് പറഞ്ഞു. 

ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും 314 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് താരം ഫിഫ്റ്റി നേടി തിളങ്ങിയത്. ശ്രീലങ്കക്കെതിരെ  31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ 37 പന്തിൽ 75 റൺസാണ് അഭിഷേക് നേടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്. പാകിസ്താനെതിരെ 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ഈ ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു. ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. 2022 ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 281 റൺസായിരുന്നു താരം നേടിയിരുന്നത്. 

ഏഷ്യ കപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിലും മികച്ച മുന്നേറ്റം അഭിഷേക് ശർമ്മ നടത്തിയിരുന്നു. ഐസിസി ടി-20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് താരം. 931 പോയിന്റ് സ്വന്തമാക്കിയാണ് അഭിഷേക് ശർമ്മ ഒന്നാണ് സ്ഥാനത്തെത്തിയത്. ഐസിസി ടി-20 റാങ്കിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റാണിത്. 919 റേറ്റിംഗ് പോയിന്റുകൾ നേടിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലനെ മറികടന്നാണ്‌ താരത്തിന്റെ ഈ നേട്ടം. 2020ലാണ് ഇംഗ്ലീഷ് താരം ഈ നേട്ടം കൈവരിച്ചത്. 

Former South African batsman AB de Villiers has openly said that Indian opener Abhishek Sharma can perform well for India in the T20 series against Australia. ABD said that Abhishek Sharma will enjoy the conditions in Australia to the fullest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

Kerala
  •  10 hours ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  10 hours ago
No Image

ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്

Cricket
  •  10 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍

National
  •  10 hours ago
No Image

ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം:  പിണറായി വിജയന്‍

Kerala
  •  10 hours ago
No Image

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

International
  •  11 hours ago
No Image

'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍'  രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം

National
  •  12 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  13 hours ago
No Image

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

National
  •  14 hours ago
No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  14 hours ago