HOME
DETAILS

ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം:  പിണറായി വിജയന്‍

  
October 06 2025 | 11:10 AM

pinarayi-vijayan-condemns-supreme-court-attack-sangh-parivar-2025

തിരുവനന്തപുരം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ സുപ്രിംകോടതിയിലുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങള്‍. ആര്‍എസ്എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും. കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെയാണ് അസാധാരണ സംഭവമുണ്ടായത്. അഭിഭാഷക വേഷത്തിലുള്ള ഒരാള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്വൃത്തിക്കിടെ ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. കോടതി മുറിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ വ്യക്തി 'സനാതന്‍ ധരം കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍' ('സനാതന്‍ ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല') എന്ന് ആക്രോശിച്ചുവെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു.

പേപ്പര്‍ റോള്‍ എറിയുന്നതായാണ് തോന്നിയതെന്നും ചിലര്‍ പറയുന്നുണ്ട്. അതേ സമയം, ബഹളങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി ദിവസത്തെ നടപടിക്രമങ്ങള്‍ തുടര്‍ന്നു.

ഖജുരാഹോയില്‍ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നും ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു അന്ന് ഉയര്‍ന്ന് വന്ന വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്. ബഹു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു.
സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് 
ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങള്‍. ആര്‍എസ്എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ്  സുപ്രീം കോടതിയില്‍ ഇന്നുണ്ടായത്. 
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും.

 

English Summary: Kerala Chief Minister Pinarayi Vijayan has strongly condemned the attempted attack on Chief Justice of India DY Chandrachud inside the Supreme Court premises. Calling the incident deeply disturbing, the CM said it cannot be dismissed as an act of an unstable individual.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്

Cricket
  •  7 hours ago
No Image

ഷു​ഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ

uae
  •  8 hours ago
No Image

ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം

uae
  •  8 hours ago
No Image

പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!

Football
  •  9 hours ago
No Image

കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത

Kuwait
  •  9 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്

Cricket
  •  9 hours ago
No Image

ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

Kerala
  •  10 hours ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  10 hours ago
No Image

ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്

Cricket
  •  10 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍

National
  •  10 hours ago

No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  14 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  14 hours ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  15 hours ago
No Image

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

Kerala
  •  15 hours ago