HOME
DETAILS

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

  
Web Desk
October 06 2025 | 17:10 PM

kerala halts coldrif syrup sales health department issues strict guidelines for childrens cough medicines

തിരുവനന്തപുരം: കുട്ടികളുടെ ചുമ മരുന്നായ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ കേരളത്തിന് പുറത്ത് ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർത്തിവച്ചു. തമിഴ്നാട്, ഒഡീഷ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഈ ബാച്ചിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കേരളത്തിൽ ഈ ബാച്ചിന്റെ വിൽപ്പന നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് കോൾഡ്രിഫ് മരുന്നിന്റെ വിതരണം എട്ട് വിതരണക്കാർ വഴി നടത്തിയിരുന്നെങ്കിലും, ഇതിന്റെ വിൽപ്പനയും വിതരണവും പൂർണമായി നിർത്തിവച്ചിട്ടുണ്ട്.

കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗത്തിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കും.

മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കുട്ടികളുടെ മരുന്ന് ഉപയോഗത്തിൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്നും പഴയ കുറിപ്പടി ഉപയോഗിച്ച് മരുന്ന് വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചു. കുട്ടികളുടെ ശരീരഭാരത്തിനനുസരിച്ചാണ് ഡോക്ടർമാർ മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നതെന്നും ഒരു കുഞ്ഞിന് നൽകിയ മരുന്ന് മറ്റൊരു കുഞ്ഞിന് നൽകുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കോൾഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ കുട്ടികൾക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ജനങ്ങൾക്കിടയിൽ ആശങ്ക പരിഹരിക്കാനും അവബോധം സൃഷ്ടിക്കാനും ശക്തമായ ബോധവത്കരണ പരിപാടികൾ നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടോയെന്ന് പ്രത്യേക പരിശോധന നടത്താനും നിർദേശം നൽകി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യൻമാർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടക്കുന്നുണ്ട്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്നം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഈ ബാച്ചുകൾ കേരളത്തിൽ വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

 

 

The Kerala Drugs Control Department has suspended the sale of Coldrif syrup (batch SR 13) after quality issues were reported outside the state. A three-member expert committee, formed under Health Minister Veena George, submitted an urgent report, leading to new guidelines for children's cough medicines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  5 hours ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  5 hours ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  5 hours ago
No Image

ലോകത്തിൽ രണ്ടാമനാവാൻ കോഹ്‌ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും

Cricket
  •  5 hours ago
No Image

അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലം​ഘകർക്കെതിരെ കടുത്ത നടപടികൾ

uae
  •  5 hours ago
No Image

ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍

National
  •  5 hours ago
No Image

ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  5 hours ago
No Image

​ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്

International
  •  6 hours ago
No Image

നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  6 hours ago