HOME
DETAILS

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

  
Web Desk
October 06, 2025 | 5:33 PM

dalit youth beaten to death in rae bareli over drone theft allegation family demands same fate for killers seeks justice

ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ നാട്ടുകാർ സംഘം ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. കേസിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ദണ്ഡേപൂർ സ്വദേശിയായ 40 വയസുകാരനായ ഹരിയോമിനെയാണ് നാട്ടുകാർ വടികളും ബെൽറ്റുകളും ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

“എന്റെ ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം. അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കണം,” ഹരിയോമിന്റെ ഭാര്യ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സംഭവം വിവാദമായതോടെ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി. ദലിതരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ റായ്ബറേലിയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും റായ്ബറേലി എഎസ്പി സഞ്ജീവ് കുമാർ സിൻഹ അറിയിച്ചു.

 

 

In Rae Bareli, Uttar Pradesh, a 40-year-old Dalit man, Hariom, was brutally beaten to death by locals who mistakenly believed he stole a drone. The incident has sparked outrage, with the victim's family demanding justice and severe punishment for the culprits. Five suspects have been arrested, three police officers suspended, and further investigation is underway amid rising political tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  3 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  3 days ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  3 days ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  3 days ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  3 days ago