HOME
DETAILS

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

  
Web Desk
October 07 2025 | 14:10 PM

indian railways introduces major change in train ticket booking confirmed ticket travel date can now be changed without fee

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് കൂടാതെ ഓൺലൈനായി മാറ്റാം. അടുത്ത വർഷം ജനുവരിയിൽ തന്നെ ഈ നയം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

നിലവിൽ, യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ഇതിന് റദ്ദാക്കൽ സമയം അനുസരിച്ച് വലിയ തുകയാണ് പിഴയായി ഈടാക്കിയിരുന്നത്. ഇത് യാത്രക്കാർക്കിടയിൽ ​ഗണ്യമായ സാമ്പത്തിക ബുദ്ധിമുട്ടാണ് വരുത്തിയിരുന്നത്. ഈ സമ്പ്രദായം യാത്രക്കാർക്ക് അന്യായമാണ് എന്നും അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഈ രീതി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതായും മന്ത്രി എൻഡിടിവിയോട് പറഞ്ഞു.

പുതിയ നയത്തിന്റെ പ്രധാന സവിശേഷതകൾ

ഫീസില്ലാ തീയതി മാറ്റം: കൺഫേം ടിക്കറ്റുകളുടെ യാത്രാ തീയതി ഓൺലൈനായി ഫീസ് കൂടാതെ മാറ്റാം.

സീറ്റ് ലഭ്യത: പുതിയ തീയതിയിൽ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും കൺഫേം ടിക്കറ്റ് ലഭിക്കുക. ഇതിന് ഗ്യാരണ്ടി ഉണ്ടായിരിക്കില്ല.

നിരക്ക് വ്യത്യാസം: പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കുണ്ടെങ്കിൽ, ആ തുക യാത്രക്കാർ നൽകേണ്ടിവരും.

ട്രെയിൻ പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനം പിഴയാണ് ഉതുവരെ ഈടാക്കുന്നത്. 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് റെയിൽവേ ഇപ്പോൾ ഈടാക്കുന്ന പിഴ കൂടുതലാണ്. റിസർവേഷൻ ചാർട്ട് തയ്യാറായ ശേഷം റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് സാധാരണയായി റീഫണ്ട് ലഭിക്കാറില്ല.

അപ്രതീക്ഷിതമായി യാത്രാ പദ്ധതികളിൽ മാറ്റം വരുമ്പോൾ ടിക്കറ്റുകൾ ഉപയോഗശൂന്യമാകുന്നത് യാത്രക്കാർക്ക് വലിയ തലവേദനയാണ്. കനത്ത റദ്ദാക്കൽ ഫീസ് മൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പുതിയ നയം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

 

 

Indian Railways has announced a new policy allowing passengers to change the travel date of confirmed train tickets online without any fee, starting January 2026. This move aims to ease the burden of costly cancellations and provide flexibility for travelers. However, seat availability for the new date is not guaranteed, and any fare difference must be paid.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  4 hours ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  4 hours ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  4 hours ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  5 hours ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  5 hours ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  5 hours ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  5 hours ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  5 hours ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  5 hours ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  5 hours ago